രക്ഷിത് ഷെട്ടിയുടെ " അവൻ ശ്രീമൻ നാരായണ " ജനുവരി മൂന്നിന് മുളകുപ്പാടം ഫിലിംസ് തീയേറ്ററുകളിൽ എത്തിക്കും.


കന്നഡ സൂപ്പർതാരം രക്ഷിത് ഷെട്ടി നായകനാകുന്ന " അവനേ  ശ്രീമൻ നാരായണ" കേരളത്തിൽ ജനുവരി മൂന്നിന്  റിലീസ് ചെയ്യും. അഞ്ച് ഭാഷകളിലാണ്  സിനിമ റിലീസ് ചെയ്യുന്നത്. മലയാളത്തിൽ " അവൻ ശ്രീമൻ നാരായണ " എന്നാണ് സിനിമയുടെ പേര്. 

സച്ചിൻ രവി സംവിധാനം നിർവ്വഹിക്കുന്നു. പുഷ്കർ ഫിലിംസിന്റെ ബാനറിൽ എച്ച്. കെ. പ്രകാശ് , പുഷ്കർ മലികാർജുനൻ എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 

ആക്ഷൻ , കോമഡി ഗണത്തിൽ വരുന്ന ഈ ചിത്രത്തിൽ രക്ഷിത് ഷെട്ടി പോലീസ് വേഷത്തിൽ എത്തുന്നു .രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന രക്ഷിത് ഷെട്ടി ചിത്രമാണിത്. 

ഷാൻവി ശ്രീവാസ്തവ , അച്ചുത്കുമാർ തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം കരം ചൗളയും, ഗാനരചന ചരൺ രാജും , പശ്ചാത്തല സംഗീതം മലയാളിയായ അജനീഷ് ലോക്നാഥും നിർവ്വഹിക്കുന്നു. 

കന്നഡ, തെലുങ്ക് , മലയാളം ,തമിഴ് ഹിന്ദി ഭാഷകളിൽ  സിനിമ റിലീസ് ചെയ്യും. ടോമിച്ചൻ മുളകുപാടത്തിന്റെ  ഉടമസ്ഥതയിലുള്ള   മുളകുപ്പാടം ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.