" ആന്റപ്പന്റെ അത്ഭുതപ്രവർത്തികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലിസ് ചെയ്തു .

വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലിസ് ചെയ്തു. 

ഹോംലി  മീൽസ്, ബെൻ, എന്നീ ചിത്രങ്ങൾക്ക്  ശേഷം വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന  "ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ചിത്രത്തിന്റെ കഥ,  തിരക്കഥ,സംഭാഷണം ഒരുക്കുന്നത് വിപിൻ ആറ്റ്ലി തന്നെയാണ്.

വിപിൻ ആറ്റ്ലി, സാജിദ് യാഹിയ, സെബാൻ അഗസ്റ്റിൻ, സുനീഷ്, ഡൊമനിക് ഡോം,മോസ്സസ് തോമസ്, കലേഷ്, ജെറിൻ ജേക്കബ്, ശ്രീജ, സൂസൻ മാത്യു തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ഒരുപിടി പുതിയ താരങ്ങൾ അണിനിരയ്ക്കുന്ന ഈ സിനിമ സോഷ്യൽ മീഡിയകളിലും പ്രേക്ഷകർക്കിടയിലും ഒരു സംസാരവിഷയം ആകാൻ പോകുന്ന  വിഷയമാണ്   കൈകാര്യം ചെയ്യുന്നത്. 

ഈ സിനിമ ഏതെങ്കിലുംസാഹചര്യത്തിൽ ഒരു സമൂഹവുമായോ വ്യക്തികളുമായോ  എന്തെങ്കിലും തരത്തിൽ സാമ്യം തോന്നിയാൽ അത് തികച്ചും യാദിർശ്ചികം   മാത്രമായിരിക്കും. സമൂഹത്തിനുള്ളിലെ  ഏറെ ചർച്ചാവിഷയമാകാൻ സാധ്യതയുള്ള വിഷയങ്ങൾക്ക്  എതിരെ ഒരു ഹാസ്യ വിമർശനവുമായാണ് ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ എത്തുന്നത്.ഒരു ഫാന്റസി കോമഡി ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമയും, എഡിറ്റിംഗ് രാജേഷ് കുടോത്തും നിർവ്വഹിക്കുന്നത് .No comments:

Powered by Blogger.