" കോർട്ടുകളുടെ റാണി " പ്രാചി തെഹ് ലാൻ " മാമാങ്ക " ത്തിൽ.

" കോർട്ടുകളുടെ റാണി " എന്നറിയപ്പെട്ടിരുന്ന നെറ്റ്ബോൾ ടീമിന്റെ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന " പ്രാചി തെഹ് ലാൻ " മാമാങ്ക " ത്തിൽ മമ്മൂട്ടിയുടെ നായികയാവുന്നു. 

എം.ബി.എ ബിരുദധാരിയാണ് ." ദിയാ ഔർ ബാതി ഹം " എന്ന സീരിയലാണ് അഭിനയത്തിന്റെ തുടക്കം. 

മലയാള സിനിമാലോകത്ത് തുടക്കം കുറിക്കാൻ കഴിഞ്ഞത് സ്വപ്ന സാഫല്യമാണ് എന്നാണ് പല ഇന്റർവ്യുകളിലും പ്രാച്ചി സൂചിപ്പിച്ചിട്ടുള്ളത്.

 
" മാമാങ്കം'' History of the Brave ഡിസംബർ 12ന് മലയാളം, ഹിന്ദി, തെലുങ്ക് , തമിഴ് എന്നീ ഭാഷകളിലായി റിലീസ് ചെയ്യും. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് " മാമാങ്കം'' നിർമ്മിക്കുന്നത്. സൂപ്പർ ഹിറ്റ് സംവിധായകൻ " എം. പത്മകുമാറാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.