വ്യത്യസ്തയുള്ള പ്രമേയവുമായി " ദേവിക " തീയേറ്ററുകളിലേക്ക്. മാനവ് , ആതിര മാധവ് , പ്രശസ്ത ഗായിക ഗായത്രി സുരേഷ് എന്നിവർ പ്രധാനവേഷങ്ങളിൽ. സംവിധാനം : ജിബിൻ ജോർജ്ജ് ജെയിംസ് .

സിനിമ എന്ന സ്വപ്നം മനസിലേറ്റി നടക്കുന്ന ദേവിക എന്ന മോഡലിന്റെ ജീവിതത്തിൽ നടക്കുന്ന ഒരു അതിക്രമത്തിനെ  ചുറ്റിപ്പറ്റിയുള്ള  കഥയാണ് " ദേവിക"  പറയുന്നത്. 

ഒരു സിനിമ ഓഡിഷന് പോയപ്പോൾ,  അവിടെ വച്ചു തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അക്രമത്തിനെതിരെ ദേവിക പോലീസിന് പരാതി നല്കുന്നു. തന്നെ പോലുള്ള പുതുമുഖതാരങ്ങൾക്ക്  ഇതിന്  മുൻപും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ദേവിക പരാതിയിൽ രേഖപ്പെടുത്തുന്നു. ഇതേ സമയം,  ദേവികയുടെ സുഹൃത്തും മോഡൽ കോർഡിനേറ്ററുമായ നരേഷ് പറയുന്നു  ഓഡിഷനിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്ന്.  ഡ്രഗ്സിന്  അടിമയായ ദേവികക്ക് അബോധ അവസ്ഥയിൽ ഉണ്ടായ തോന്നൽ ആണ് ഇതൊക്കെ എന്നും പറയുന്നു.  ഇപ്രകാരത്തിലുള്ള രണ്ടു പേരുടെയും  പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളിലൂടെ,   സത്യം കണ്ടെത്താനുള്ള ഒരു ശ്രമമായി ഈ സിനിമ മാറുന്നു.  

സ്ത്രീകൾ എങ്ങനെ ആയിരിക്കണം  എന്ന ഇന്ത്യൻ ജനതയുടെ  കാലഹരണപ്പെട്ട കാഴ്ചപ്പാടുകളെ തച്ചോടിക്കുവാനുള്ള ശ്രമങ്ങൾ ഈ സിനിമയിൽ കാണാം. ഒരു പെൺകുട്ടിയുടെ വേഷമോ, കാര്യങ്ങൾ തുറന്നു പറയാനുള്ള ചങ്കൂറ്റമോ അല്ല അവളെ മോശക്കാരിയാക്കുന്നത് .  അതിനുള്ള സ്വാതന്ത്ര്യം അവൾക്കുമുണ്ട്. 

ഒരാൾ ഒരു വസ്തുത സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ,  സത്യത്തെ അയാൾക്ക്‌ ഉപകാരപ്പെടുന്ന രീതിയിൽ വളച്ചൊടിക്കുന്നു. പൂർണമായ സത്യം അപ്പോഴും പുറം ലോകം അറിയാതെ അവശേഷിക്കുന്നു. ഈ പൊതു സത്യത്തെയും നല്ല രീതിയിൽ സിനിമയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 


വ്യത്യസ്തമായ ഒരു മേക്കിങ് കൊണ്ട് ഒരു നവീനമായ ആസ്വാദന തലം  തന്നെ ആയിരിക്കും " ദേവിക"  എന്ന ചിത്രം മുന്നോട്ട് വയ്ക്കുന്നത് .

എസ് . സാരംഗപാണി,  ഫോക്കസ് ഫിലിം സ്റ്റുഡിയോയുടെ ബാനറിൽ  നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിബിൻ ജോർജ് ജെയിംസ് ആണ്. തിരക്കഥ ശിവപ്രസാദ് രാമചന്ദ്രൻ ഇക്കരയും , ഛായാഗ്രഹണം  ജിതിൻ ഫ്രാൻസിസും ,എഡിറ്റിംഗ് ജോബിൻസ് സെബാസ്റ്റ്യനും , ഗാനരചന ലിബിഷ് പേരിക്കാടും, കലാസംവിധാനം ലിജിത് എൻ. ഗംഗാധരനും, മേക്കപ്പ് നജിൽ അഞ്ചലും നിർവ്വഹിക്കുന്നു.              ശിവപ്രസാദ്,  ശ്രീകാന്ത് എസ്. എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടറൻമാരുമാണ് .മധു ബാലകൃഷ്ണൻ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. 

മാനവ് ( നരേഷ് ) , ആതിര മാധവ്          ( ദേവിക ) എന്നിവരോടെപ്പം  പ്രശസ്ത ഗായിക ഗായത്രി സുരേഷ്,  അർദ്രദാസ് ,രാജൻ ഇടുക്കി , ജിത്തുമോൻ കാരാട്ട് , ശ്രീകാന്ത് എസ് .എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 


SPC . 

No comments:

Powered by Blogger.