സൗഹൃദകൂട്ടായ്മയിലെ വ്യത്യസ്ത പ്രമേയമാക്കി " സ്റ്റാൻഡ്അപ്പ് " .


തിരുവനന്തപുരം നഗരത്തിൽ താമസിക്കുന്ന ദിയ , കീർത്തി മറിയം തോമസ് , സുജിത്  , ജീവൻ ,തസ്നി  എന്നിവർ  ഉറ്റസുഹൃത്തുക്കളാണ്. ഇവരിൽ രണ്ടു പേർ തമ്മിൽ പ്രണയത്തിലാകുന്നു. ഈ പ്രണയം സുഹൃത്തുക്കളുടെ സൗഹൃദത്തെ എങ്ങനെ ബാധിക്കുന്നുവെന്നാണ്  " സ്റ്റാൻഡ്  അപ്പ്  " പറയുന്നത്. 

നിരവധി പുരസ്കാരങ്ങൾ നേടിയ മാൻഹോളിന് ശേഷം വിധു വിൻസെന്റാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് .

നിമിഷ സജയൻ (കീർത്തി മറിയം തോമസ്‌)  , രജീഷ വിജയൻ ( ദിയ)  ,അർജുൻ അശോകൻ (സുജിത്  )  , വെങ്കിടേഷ് ജൂനൈസ് (അമൽ)   , നിസ്താർ മുഹമ്മദ് (തോമസ് ), സുനിൽ സുഖദ ( ഇൻസ്പെക്ടർ ബാലാഗോപാൽ )  , സജിത മഠത്തിൽ  ( കീർത്തിയുടെ അമ്മ മറിയ )  ,സീമ      ( ഡോ. ആശ എസ്. കുമാർ )  ,രാജേഷ് ശർമ്മ ( ദിയയുടെ പിതാവ് ബാലചന്ദ്രൻ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .
ദിവ്യ , ഗോപിനാഥ് സേതു ,ലക്ഷമിയമ്മ , ജോളി ചിറയത്ത് എന്നിവരും  ഈ സിനിമയിൽ അഭിനയിക്കുന്നു. 

പ്രണയത്തിനും ,ഹാസ്യത്തിനും , പ്രധാന്യം നൽകുന്നതോടൊപ്പം വളരെ സീരിയസ്സായ ഒരു വിഷയം കൂടി സിനിമയുടെ പ്രമേയമാണ്. 

ഇന്നത്തെ സാമൂഹ്യചുറ്റുപാടിൽ  സൗഹൃദവും, പ്രണയവും എവിടെ നിൽക്കുന്നു എന്ന് സിനിമ ചർച്ച ചെയ്യുന്നു.  പിണക്കങ്ങൾ സംഘർഷങ്ങളായി മാറുബോൾ അത് എങ്ങനെ ബാധിക്കുന്നു എന്ന് സിനിമ പറയുന്നു .പോലീസ് സ്‌റ്റേഷനുകളിൽ സ്വാധീനം ഉള്ളവർ ചെലുത്തുന്ന സ്വാധീനം എത് കേസും മലക്കം മറിയും  .

അവിടെ കീർത്തി മറിയം തോമസിനെ പോലെ ഒരാൾ നമുക്ക് ചുറ്റും ഉണ്ടാകുമോ? അവിടെ ദിയ എന്ന പെൺകുട്ടിയുടെ ചങ്കുറ്റം ആരെങ്കിലും കാണിക്കുമോ? തുടങ്ങിയ ചോദ്യങ്ങൾ വളരെയെറെ ശ്രദ്ധേയമാണ് .അതാണ് സിനിമയുടെ വ്യത്യസ്തയും. 

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് , ബി. ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടോബിൻ തോമസ് ഛായാഗ്രഹണവും, ഉമേഷ് ഓമനക്കുട്ടൻ രചനയും, ബിലു പത്മിനി നാരായണൻ ഗാനരചനയും, വർക്കി സംഗീതവും ,മേക്കപ്പ് പ്രദീപ് രംഗനും , ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിംഗും , അരുൺ വെഞ്ഞാറംമൂട് കലാസംവിധാനവും ,മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. 

ഉമേഷ് ഓമനക്കുട്ടന്റെ രചന ശ്രദ്ധേയമായി. വിധു വിൻസെന്റിന്റെ സംവിധാനവും മോശമായില്ല. നിമിഷ സജയന് കരുത്തുറ്റ മറ്റൊരു കഥാപാത്രംകൂടി ലഭിച്ചു. രജീഷ വിജയന്റെ  മികച്ച അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ്. വെങ്കിടേഷ് ജൂനൈസ്  വ്യത്യസ്തയുള്ള അഭിനയം കാഴ്ചവച്ചു. അർജുൻ അശോകനും തന്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു.  

സാമുഹ്യ പ്രതിബന്ധതയുള്ള വിഷയമാണ് " സ്റ്റാൻഡ് അപ്പ് " ചർച്ച ചെയ്തിരിക്കുന്നത്‌. 

Rating : 3.5 / 5. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.