യുവനടൻ " മാനവ് " മലയാളം ,തമിഴ് ,ഹിന്ദി സിനിമകളിൽ സജീവമാകുന്നു.

യുവനടൻ " മാനവ് " മലയാളം , തമിഴ്, ഹിന്ദി സിനിമകളിൽ സജീവമാകുന്നു. എം.ബി എ ബിരുദധാരിയായ മാനവ് തിരുവനന്തപുരം സ്വദേശിയാണ്. 

Mr. ബീൻ ,മഹാരാജാ ടാക്കീസ് , ഡോ. ഇന്നസെന്റാണ് , സ്മാർട്ട് ബോയീസ് , ലക്ച്ചിമി , കാന്താരി  എന്നീ മലയാളം ചിത്രങ്ങളിലും , പട്ടയാ കേളപ്പം പാസാങ്ക, മൂട്രാവത് മുഖം എന്നീ തമിഴ് സിനിമകളിലും മാനവ് അഭിനയിച്ചു.

പുതിയ സിനിമ "  മധുരമീയാത്ര" ഉടൻ തീയേറ്ററുകളിൽ എത്തും. ഇപ്പോൾ പ്രദീപ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഇരുമ്പിൽ അഭിനയിക്കുന്നു. ദേവിക, മറ്റൊരു  ഹൊറർമൂവി എന്നീ ചിത്രങ്ങളിൽ ഉടൻ അഭിനയിക്കും. 

അനൂപ് സൂർ  രചനയും ,ആനന്ദ് സംവിധാനവും നിർവ്വഹിക്കുന്ന " An ഇഡിയറ്റ് ആൻഡ് A ബ്യൂട്ടിഫുൾ ലയർ " എന്ന ഹിന്ദി  സിനിമയിൽ അഭിനയിച്ചു. ആശാ ബോസ് ലെ , ഷാൻ , നജീം ഇർഷാദ് , മധു ബാലകൃഷ്ണൻ ,റിഥിമ സൂർ എന്നിവരാണ് ഈ ഹിന്ദി ചിത്രത്തിൽ  ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

ഇറ്റലിയിൽ ഷൂട്ടിംഗ് നടക്കുന്ന " ബദാന്തെ " എന്ന മലയാളം സിനിമയിൽ ഇറ്റലിയിൽ നിന്നുള്ള താരങ്ങളോടൊപ്പം മാനവ് അഭിനയിക്കുന്നുണ്ട്. " മാത്യു " എന്ന പുതിയ മലയാള ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. 

യുവനടൻമാരുടെ കൂട്ടത്തിൽ ശ്രദ്ധേയമാവുകയാണ് " മാനവ് " .സലിം പി. ചാക്കോ .

No comments:

Powered by Blogger.