ക്രൂരനായ പലിശക്കാരനായി മമ്മൂട്ടി അഭിനയിക്കുന്ന " ഷൈലോക്ക് - ദി മണി ലെൻഡർ " ജനുവരി 23 ന് റിലീസ് ചെയ്യും. സംവിധാനം: അജയ് വാസുദേവ് .

മമ്മൂട്ടിയും, അജയ് വാസുദേവും ഒന്നിക്കുന്ന മുന്നാമത്തെ ചിത്രം " ഷൈലോക്ക് " ദി മണി ലെൻഡർ ജനുവരി 23 ന് തീയേറ്ററുകളിൽ എത്തും. ഈ ചിത്രം മാസ് എന്റെർടെയ്നർ ആയിരിക്കും. 

ഗുഡ് വിൽ എന്റെർടെയ്ൻമെന്റിസിന്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതരായ അനീഷ് ഹമീദ് , ബിബിൻ മോഹൻ എന്നിവർ തിരക്കഥയും ,രണദീവെ ഛായാഗ്രഹണവും , ബി.കെ ഹരിനാരായണൻ ഗാനരചനയും, ഗോപീ സുന്ദർ സംഗീതവും ,അനിൽ അരവിങ് , സ്റ്റണ്ട് ശിവ ,രാജശേഖർ ,മാഫിയ ശശി എന്നിവർ ആക്ഷൻ സംവിധാനവും  നിർവ്വഹിക്കുന്നു. 

ക്രൂരനായ പലിശക്കാരൻ ഷൈലോക്കായി മമ്മൂട്ടി വേഷമിടുന്നു. തമിഴ് താരം രാജ് കിരൺ ഈ ചിത്രത്തിലുടെ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു .മീന ,അർത്ഥന ബിനു ,സിദ്ദിഖ് , കലാഭവൻ ഷാജോൺ , ബൈജു സന്തോഷ് ,ഹരീഷ് കണാരൻ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

രാജാധിരാജ , മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ്  അജയ് വാസുദേവ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

ഇതിന്റെ തമിഴ് പതിപ്പ് " കുബേരൻ -ദി ഫിനാൻസിയർ " എന്ന പേരിൽ പുറത്തിറങ്ങും. ഈ സിനിമയുടെ  സംഭാഷണം നടൻ രാജ്കിരൺ തന്നെയാണ് എഴുതിയിരിക്കുന്നത്.സലിം പി. ചാക്കോ .

No comments:

Powered by Blogger.