" അഞ്ചാംപാതിരാ " യുടെ ട്രെയിലർ ഡിസംബർ 21 ന് വൈകിട്ട് 6ന് റിലീസ് ചെയ്യും.
കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മനുവേൽ തോമസ് സംവിധാനം ചെയ്യുന്ന ത്രില്ലർ മൂവി " അഞ്ചാംപാതിരാ " ജനുവരി പത്തിന് റിലീസ് ചെയ്യും .ഈ സിനിമയുടെ ട്രെയിലർ ഡിസംബർ 21 ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും.
ആഷീഖ് ഉസ്മാൻ പ്രൊഡക്ഷൻസും , മാനുവേൽ മൂവി മേക്കേഴ്സും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അഷീഖ് ഉസ്മാനാണ്.
ഷറഫുദീൻ , ഉണ്ണിമായ പ്രസാദ് , ഇന്ദ്രൻസ് ,ശ്രീനാഥ് ഭാസി ,രമ്യാ നമ്പീശ്വൻ , ജിനു ജോസഫ്, ദിവ്യ ഗോപിനാഥ് , ഹരി ക്യഷ്ണൻ , അഭീറാം പൊതുവാൾ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു .
ഛായാഗ്രഹണം ഷൈജു ഖാലിദും , എഡിറ്റിംഗ് സൈജു ശ്രീധരനും, സംഗീതം സുശീൻ ശ്യാമും,ശബ്ദ ലേഖനം വിഷ്ണു ഗോവിന്ദും , ശ്രീ ശങ്കറും , കലാസംവിധാനം ഗോകുൽദാസും ,കോസ്റ്റും സ്റ്റെഫി സേവ്യറും ,മേക്കപ്പ് റോണക്സ് സേവ്യറും , ആക്ഷൻ സുപ്രിംസുന്ദറും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .
സെൻട്രൽ പിക്ച്ചേഴ്സ് " അഞ്ചാംപാതിരാ " ജനുവരി പത്തിന് തിയേറ്ററുകളിൽ എത്തിക്കും.
സലിം പി. ചാക്കോ .
No comments: