" ഡ്രൈവിംഗ് ലൈസൻസ് " നാളെ ( ഡിസംബർ 20) റിലീസ് ചെയ്യും .


പ്യഥിരാജ് സുകുമാരനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഡ്രൈവിംഗ് ലൈസൻസ് " 
.സൂപ്പർതാരം ഹരീന്ദ്രനായി  പ്യഥിരാജും , മോട്ടോർ വെഹിക്കിൾഇൻസ്പെക്ടർ കുരുവിളയായി സുരാജ് വെഞ്ഞാറംമൂടും  അഭിനയിക്കുന്നു. 

.സിനിമയ്ക്ക് ഉള്ളിലെ സിനിമയാണ് പ്രമേയം. കുടുബ ബന്ധങ്ങൾക്കും , വൈകാരിതയ്ക്കും ഏറെ പ്രധാന്യം നൽകിയാണ് ലാൽ ജൂനിയർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു വിഷയത്തെ വിരുദ്ധ മേഖലകളിൽ നിൽക്കുന്നവർ എങ്ങനെ നോക്കി കാണുന്നു എന്നാണ് സിനിമ പറയുന്നത്. 

വാഹനങ്ങളോടും ഡ്രൈവിംഗിനോടും ഏറെ താൽപര്യമുള്ള ആണ്  സൂപ്പർസ്റ്റാർ ഹരീന്ദ്രൻ .ഇതിനിടയിൽ ഹരീന്ദ്രന്റെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വിഷയം ഉണ്ടായി. ഈ വിഷയത്തിൽ ഇടപെടുന്നത് എം.വി. ഐ കുരുവിളയാണ്. ഹരീന്ദ്രന്റെ ആരാധാകനായ ഇദ്ദേഹത്തിന്റെ ഇടപെടീലിനെ തുടർന്ന് പുതിയ  വിഷയങ്ങൾ ആരംഭിക്കുകന്നതാണ് സിനിമയുടെ പ്രമേയം. 

മിയ ജോർജ്ജ് , ദീപ്തി സതി, ലാലു അലക്സ് ,നന്ദു , അരുൺ ,സുരേഷ് ക്യഷ്ണ , സലിംകുമാർ ,സൈജു കുറുപ്പ് , മേജർ രവി , ശിവജി ഗുരുവായൂർ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

സന്തോഷ് വർമ്മ ഗാനരചനയും ,യാസൻ ഗ്യാരി പേരേര ,നേഹ നായർ എന്നിവർ സംഗീതവും , അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണവും , രതീഷ് രാജ് എഡിറ്റിംഗും ,പ്രശാന്ത് മാധവ് കലാ സംവിധാനവും ,ആർ. ജെ. വയനാട് കോസ്റ്റുമും നിർവ്വഹിക്കുന്നു. സച്ചിയാണ് തിരക്കഥ ഒരുക്കുന്നത് .

പൃഥിരാജ് പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫനും , സുപ്രിയാ മേനോനും  നിർമ്മിക്കുന്ന ഈ ചിത്രം നാളെ              ( ഡിസംബർ 20ന് ) റിലീസ് ചെയ്യും. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.