നിമിഷ സജയൻ - രജീഷാ വിജയൻ - വീധു വിൻസെന്റ് ടീമിന്റെ " സ്റ്റാൻഡ് അപ്പ് " ഡിസംബർ 13ന് റിലീസ് ചെയ്യും .

തിരുവനന്തപുരം നഗരത്തിൽ താമസിക്കുന്ന ആദിത് , കീർത്തി ,ദിയ ജീവൻ ,അമൽ ,തസ്നി എന്നിവർ ഉറ്റ സുഹൃത്തുക്കളാണ്. ഇവരിൽ രണ്ടു പേർ തമ്മിൽ പ്രണയത്തിലാകുന്നു. ഈ പ്രണയം സുഹൃത്തുക്കളുടെ സൗഹൃദത്തെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് " സ്റ്റാഡ് അപ്പ്  " പറയുന്നത്. 

നിരവധി പുരസ്കാരങ്ങൾ മാൻഹോളിന് ശേഷം വീധു വിൻസെന്റാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് .നിമിഷ സജയൻ  , രജീഷ വിജയൻ ,അർജുൻ അശോകൻ , വെങ്കിടേഷ് ജൂനൈസ് , നിസ്താർ മുഹമ്മദ്, സുനിൽ സുഖദ , സജിത മഠത്തിൽ ,സീമ ,ദിവ്യ , ഗോപിനാഥ് സേതു ,ലക്ഷമിയമ്മ , ജോളി ചിറയത്ത് എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

പ്രണയത്തിനും ,ഹാസ്യത്തിനും പ്രധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ വ്യത്യസ്തമായ വേഷങ്ങളിലാണ് നിമിഷ സജയനും      ( കീർത്തി )  , രജീഷാ വിജയനും ( ദിയ) അഭിനയിക്കുന്നത്. 

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് , ബി. ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടോബിൻ തോമസ് ഛായാഗ്രഹണവും, ഉമേഷ് ഓമനക്കുട്ടൻ രചനയും, ബിലു പത്മിനി നാരായണൻ ഗാനരചനയും, വർക്കി സംഗീതവും ,മേക്കപ്പ് പ്രദീപ് രംഗനും , ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിംഗും , അരുൺ വെഞ്ഞാറംമൂട് കലാസംവിധാനവും ,മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.