മലയാളത്തിന്റെ " മാമാങ്കം " നാളെ ( ഡിസംബർ 12 വ്യാഴം) റിലീസ് ചെയ്യും.


മെഗാസ്റ്റാർ മമ്മൂട്ടിയുടെ " മാമാങ്കം " രണ്ടായിരം തീയേറ്ററുകളിൽ നാളെ        ( ഡിസംബർ പന്ത്രണ്ടിന്)  റിലീസ്  ചെയ്യും  .കേരളത്തിൽ നാന്നൂറിൽപരം തീയേറ്ററുകളിലാണ്  ചിത്രം ചാർട്ട് ചെയ്തിരിക്കുന്നത് . 

ചരിത്രത്തിൽ അവസാനമായി നിലപാട് തറയിൽ മാമാങ്കത്തിനെത്തിയ പന്ത്രണ്ട് വയസ്സുകാരൻ ചന്തുണ്ണിയുടെ  ജീവിതത്തിലൂടെയാണ് മാമാങ്കത്തിന്റെ കഥ പറയുന്നത്. 
മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ "  മാമാങ്കം "  കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിർമ്മിക്കുന്നത്. 

ഹിറ്റ് മേക്കർ എം. പത്മകുമാറാണ്  മാമാങ്കം സംവിധാനം ചെയ്യുന്നത്.  മലയാളത്തിന് പുറമെ  ഹിന്ദി, തമിഴ് , തെലുങ്ക് ഭാഷകളിൽ ഡബ്ബ് ചെയ്തും ചിത്രം റിലീസ് ചെയ്യും.   

ദേശത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ പോരാട്ട വീര്യത്തിന്റെ ഇതിഹാസങ്ങൾ ഇതൾ വിരിയുന്ന ചിത്രമാണ് "മാമാങ്കം " .      16, 17 നൂറ്റാണ്ടുകളിൽ ഭാരതപ്പുഴയുടെ തീരത്ത് നടന്ന മാമാങ്കം മണൽത്തരികളെപ്പോലും കോരിത്തരിപ്പിച്ചിരുന്നു. അറമ്പി, ഗ്രീക്ക് , ചീന ആഫ്രിക്കൻ വ്യാപാരികൾ വരെ കച്ചവടത്തിനെത്തിയിരുന്ന മാമാങ്ക മഹോത്സവത്തിൽ അദ്ധ്യക്ഷ പദമലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു. ഇതിൽ അസൂയ പൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാര ഭൃഷ്ടനാക്കി മാമാങ്കത്തിന്റെ പുരുഷ സ്ഥാനം തട്ടിയെടുത്തതോടെയാണ് മാമാങ്ക മഹോൽസവംവള്ളുവനാട്ടിലെ ചാവേറുകളുടെ ചോര പൂരണ്ട മഹാ ഇതിഹാസമായി മാറിയത്. 

പ്രാഞ്ചി തെഹ് ലാൻ ,മാസ്റ്റർ അച്ചുതൻ , ഉണ്ണി മുകുന്ദൻ ,മണികണ്ഠൻ ആർ. ആചാരി, മോഹൻ ശർമ്മ , അനു സിത്താര ,കനിഹ ,സിദ്ദിഖ് ,സുരേഷ് കൃഷ്ണ ,ഇനിയ , പാർവതി റ്റി. , ഇടവേള ബാബു ,സുദേവ് നായർ , മണിക്കുട്ടൻ ,  ബൈജു എഴുപുന്ന , ജയൻ ചേർത്തല , സുധീർ , അബു സലിം ,നിലബൂർ അയിഷ , വൽസല മോനോൻ ,തരുൺ അരോറ തുടങ്ങിയവർ " മാമാങ്ക "ത്തിൽ അഭിനയിക്കുന്നു .

ഛായാഗ്രഹണം മനോജ് പിള്ളയും ,എഡിറ്റിംഗ് രാജാ മുഹമ്മദും , സംഗീതം എം. ജയചന്ദ്രനും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.