മലയാള സിനിമയുടെ സ്വന്തം സംവിധായകൻ എം. പത്മകുമാറിന്റെ മാസ്സും ക്ലാസ്സും ചേർന്ന '" മാമാങ്കം'' ചരിത്രം തിരുത്താൻ ഡിസംബർ 12ന് തീയേറ്ററുകളിലേക്ക്.


1988 മുതൽ മലയാള സിനിമയിലെ  സജീവ സാന്നിദ്ധ്യമാണ് സംവിധായകൻ എം. പത്മകുമാർ .

1988-ൽ ഹരിഹരൻ സംവിധാനം  ചെയ്ത ആര്യണകം, 1989ൽ ഹരിഹരൻ തന്നെ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ്        ഡയറ്കടറായി സിനിമ രംഗത്ത്          തുടക്കം .

1991ൽ കല അടൂരിന്റെ അപൂർവ്വം ചിലർ , ഐ.വി. ശശിയുടെ ഇൻസ്പെക്ടർ ബൽറാം, ഐ.വി .ശശിയുടെ നീലഗിരി , 1992-ൽ തുളസീദാസിന്റെ പൂച്ചയ്ക്കാര് മണികെട്ടും , 1993-ൽ ഐ.വി. ശശിയുടെ ദേവാസുരം , 1996-ൽ സുരേഷ് കൃഷ്ണയുടെ ദി പ്രിൻസ് , 1999-ൽ ജോഷിയുടെ വാഴുന്നോർ , ഐ.വി ശശിയുടെ ആയിരം മേനി ,2000-ൽ ഷാജി കൈലാസിന്റെ വല്ലേട്ടൻ , 2001ൽ രഞ്ജിത്തിന്റെ രാവണപ്രഭു , 2003 ൽ രഞ്ജിത്തിന്റെ മിഴിരണ്ടിലും ,2004 -ൽ രഞ്ജിത്തിന്റെ ബ്ലാക്കിലും ,2005 ൽ രഞ്ജിത്തിന്റെ ചന്ദ്രോത്സവത്തിലും ,2007 ൽ രഞ്ജിത്തിന്റെ റോക്ക് എൻ .റോളിലും അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. 

2017-ൽ പുറത്തിറങ്ങിയ രഞ്ജിത്തിന്റെ പുത്തൻപണത്തിൽ സഹ സംവിധായകനായും പ്രവർത്തിച്ചു. 

അമ്മകിളിക്കൂട് (2003) , വർഗ്ഗം ( 2006) , വാസ്തവം ( 2006) , പരുന്ത് ( 2008) ,കേരള കഫേയിലെ "നോസ്റ്റാൽജിയ " ഫിലിമും ( 2009) ,ശിക്കാർ ( 2010) ,തിരുവമ്പാടി തമ്പാൻ ( 2012 ) , ഇത് പാതിരാമണൽ , ഒറീസ, D കമ്പനി ( 2013) , പോളിടെക്നിക്ക് ( 2014) , കനൽ, ജാലം  ( 2015 ) , അക്ഷരമിഠായി  (2017 ) , ജോസഫ് (2018) എന്നീ സിനിമകൾ എം .പത്മകുമാർ സംവിധാനം ചെയ്തു. 

അക്ഷരമിഠായി തമിഴ് സംവിധായകൻ  സമുദ്രകനിയ്ക്കൊപ്പമാണ് സംവിധാനം ചെയ്തത്. 2017-ൽ സൂര്യ ടി.വിയിൽ വന്ന കായംകുളം കൊച്ചുണ്ണിയുടെ മകൻ ടി.വി. സിരിയൽ പത്മകുമറാണ് സംവിധാനം ചെയ്തത്. പത്മകുമാർ ജോജു ജോർജിനെ നായകനാക്കി 2018ൽ  പുറത്തിറങ്ങിയ "ജോസഫ് " സൂപ്പർ ഹിറ്റ് ആയിരുന്നു. 

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനനയിച്ച ക്ലാസിക്കുകളിൽ ക്ലാസിക്കായ " ഒരു വടക്കൻ വീരഗാഥയിൽ പ്രശസ്ത സംവിധായകൻ ഹരിഹരന്റെ  അസോസിയേറ്റായി പത്മകുമാർ പ്രവർത്തിച്ചിരുന്നു. 

അമ്മക്കിളിക്കൂട് മുതൽ ജോസഫ് വരെയുള്ള എം. പത്മകുമാറിന്റെ  സിനിമകൾ എല്ലാം  മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവ ആയിരുന്നു.   

ക്ലാസ്സും മാസ്സും ഒരു പോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന സംവിധായകൻ എം. പത്മകുമാർ  മെഗാസ്റ്റാർ മമ്മൂട്ടിയെ  നായകനാക്കി ഒരുക്കിയ  ചിത്രമാണ് "മാമാങ്കം " . " മാമാങ്കം'' സിനിമയ്ക്ക് വേണ്ടി വൻ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. 

നൂറ്റാണ്ടുകൾക്ക്  മുൻപ് തിരുനാവായ മണപ്പുറത്ത് 12വർഷത്തിൽ അരങ്ങേറിയിരുന്ന മഹാ മാമാങ്കത്തെക്കുറിച്ച് ആണ് സിനിമയിൽ പറയുന്നത്. മലയാളം, തമിഴ് , തെലുങ്ക് ,ഹിന്ദി ഭാഷകളിലായി ഡിസംബർ 12ന് " മാമാങ്കം'' റിലീസ് ചെയ്യും. 


സലിം പി. ചാക്കോ . 

CPK Online .No comments:

Powered by Blogger.