" കൊച്ചിൻ ശാദി @ ചെന്നൈ 03 " മലയാളത്തിലും ,തമിഴിലും റിലീസ് ചെയ്യും. സംവിധാനം : മഞ്ജിത് ദിവാകർ .


പുതുമുഖങ്ങളെ അണിനിരത്തി 2016- ൽ സെലിബ്രേഷൻ എന്ന ചിത്രവുമായെത്തി സംവിധായകന്റെ കുപ്പായമണിഞ്ഞ യുവ സംവിധായകനാണ് ആറ്റിങ്ങൽ സ്വദേശി മഞ്ജിത് ദിവാകർ.

മികച്ച ഒരു എന്റർട്രൈനെർ ആയിരുന്നു സെലിബ്രേഷൻ. മൂന്നു വർഷങ്ങൾക്കിപ്പുറം പുതുമയേറിയ പ്രമേയം ചർച്ച ചെയ്യുന്ന ഒരു ചിത്രവുമായി മഞ്ജിത് ദിവാകർ മലയാളം, തമിഴ്  സിനിമകളിൽ തന്റെ സാന്നിധ്യം വീണ്ടും ഉറപ്പിക്കുകയാണ്.
 
നവാഗതനായ റിജേഷ് ഭാസ്കർ തിരക്കഥ എഴുതിയ കൊച്ചിൻ ശാദി @ ചെന്നൈ 03 എന്ന ചിത്രവുമായാണ് ഇത്തവണ മഞ്ജിത് എത്തുന്നത്. വ്യത്യസ്തതയാർന്ന ഒരു പ്രമേയം ചർച്ച ചെയ്യുന്ന,  പുതുമകൾ ഒട്ടേറെ അവകാശപ്പെടാനുള്ള ചിത്രമാണിതെന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് അബ്‌ദുൾ ലത്തീഫ് വടക്കൂട്ട് അഭിപ്രായപ്പെടുന്നത്.. 

ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ മികച്ച ദൃശ്യാനുഭവം ഒരുക്കിയ അയ്യപ്പൻ എൻ മഞ്ജിത്തിന്റെ  ആദ്യ ചിത്രത്തിന്റെയും ക്യാമറാമാൻ ആയിരുന്നു .കന്നഡ സിനിമ ലോകത്ത് നിന്നും വന്ന അക്ഷത ശ്രീധർ ശാസ്ത്രി അവതരിപ്പിക്കുന്ന ശാദിക എന്ന കൊച്ചിക്കാരിയായ യുവതിക്ക് ജോലി സംബന്ധമായി ചെന്നൈയിലേക്കുള്ള തന്റെ യാത്രയ്ക്കിടയിൽസംഭവിക്കുന്ന ചില സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നടനും നിർമാതാവുമായ ആർ കെ സുരേഷ് പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ നേഹ  സക്സേന നിർണായക വേഷത്തിലെത്തുന്നു.
ശക്തമായ തിരിച്ചുവരവിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നായികയായിരുന്ന ചാർമിളയും ഈ ചിത്രത്തിന്റെ ആകർഷണമാണ്.

പുതുമുഖങ്ങൾ ഉൾപ്പെടെ തമിഴിലും മലയാളത്തിൽ നിന്നും വിനോത് കിഷൻ ,സുയോഗ് രാജ് , വിജിൽ വര്ഗീസ് , ആദം ലീ , ശിവാജി ഗുരുവായൂർ , സിനോജ് വര്ഗീസ്,കിരൺ രാജ് ,അബൂബക്കർ ഷൈജു B കല്ലറ ,അനുശീലൻ , അശ്വനി , നിയുക്ത ,ബേബി പാർവ്വതി തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.ടി പി രാജീവും ഷിഹാബ് സൈനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആകുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് വിജിലേഷ് ആണ്.

എറണാകുളം, തൃശൂർ,  കോയമ്പത്തൂർ,  പാലക്കാട്,  നാഗർകോവിൽ,  തിരുവനന്തപുരം എന്നീ ലൊക്കേഷനുകളിൽ 42 ദിവസം കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. 
ആരി ആദി ഇന്റർനാഷണൽ  മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായി " വൻമുറൈ "  എന്ന പേരിലും ചിത്രം പൂർത്തിയായി.

2020 ജനുവരി മൂന്നിന് തിയറ്ററുകളിലെത്തുന്ന ചിത്രം പ്രേക്ഷകർക്ക് മികച്ച ഒരു ദൃശ്യാനുഭവം ആയിരിക്കുമെന്ന ഉറച്ച വിശ്വാസമാണ് അണിയറപ്രവർത്തകർക്ക് ഉള്ളത്..

ബാനർ - AAIM പ്രൊഡക്ഷൻ , സംവിധാനം - മഞ്ജിത്‌ ദിവാകർ ,
നിർമാണം -അബ്ദുൽ ലത്തീഫ് വടക്കൂട്ട് ,എക്സി .പ്രൊഡ്യൂസർ -ടി പി രാജീവ് ,രചന -റിജേഷ് ഭാസ്കർ 
ഛായാഗ്രഹണം -അയ്യപ്പൻ എൻ 
എഡിറ്റർ -മനു ,ഗാനരചന -ഗോഡ്‌വിൻ വിക്ടർ ,സംഗീതം -സണ്ണി വിശ്വനാഥ് 
പശ്ചാത്തല സംഗീതം - സിബു സുകുമാരൻ ,കലാസംവിധാനം ബിനീഷ് നന്മണ്ട ,പ്രൊ .കൺട്രോളർ -ഷാജൻ കുന്നംകുളം ,ലൈൻ പ്രൊഡ്യൂസർ -അഭിഷാദ് പോർകുളം 
മേക്കപ്പ് -സുധി കട്ടപ്പന ,കോസ്‌റ്റും -റാണ പ്രതാപ് ,പ്രൊഡക്ഷൻ ഡിസൈനർ -രാജീവ് മലയാലപ്പുഴ 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -മുരളി എരുമേലി ,പ്രേംജി.അസ്സോ .ഡയറക്ടർ - സജിത്ത്ബാലകൃഷ്ണൻ ,അരുൺലാൽ കരുണാകരൻ ,മണികണ്ഠൻ ,സർത്താജ് 
സഹ സംവിധാനം - അനുശീലൻ എസ്, കൃഷ്ണു കെ സാബു , ജിജോ ജോസ് ,സമീർ ഖാൻ ,പ്രശാന്ത് പ്രകാശ് 
അസി. ക്യാമെറ - ജാഫർ ഹംസ ,ജയൻ കീഴ്പെരൂർ ,സ്റ്റീൽസ് -അജീഷ് ലോട്ടസ് 
പി ആർ ഓ - എ എസ് ദിനേശ് 
ഡിസൈൻ -സജീഷ് എം ഡിസൈൻ .

............................. .............. ......................

No comments:

Powered by Blogger.