ഗീതു മോഹൻദാസിന്റെ " മൂത്തോൻ " ക്ലാസിക് മൂവി. നിവിൻ പോളിയുടെ മികച്ച അഭിനയം .

ലക്ഷ്യദ്വീപിൽ നിന്ന് മുബൈയിലേക്ക് തന്റെ മൂത്തോനെ ( മൂത്ത സഹോദരൻ ) അന്വേഷിച്ച് പോകുന്ന മുല്ലയുടെ കഥയാണ് ഗീതു മോഹൻ ദാസ് " മുത്തോനി" ലൂടെ പറയുന്നത്. ഭായിയുടെ  പിടിയിൽ മുല്ലപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് " മൂത്തോൻ " പറയുന്നത്. 

ജീവിക്കാൻ പെണ്ണ് ആണാവുന്നതും, ആണ് പെണ്ണാവുന്നതും നമുക്ക് കാണാം. സ്വന്തം ആഹാരത്തിനു വേണ്ടി ശരീരം വിൽക്കേണ്ടി വരുന്ന റോസിയെ നമുക്ക് സിനിമയിൽ കാണാം. ഒരാണിനും, പെണ്ണിനും എന്നപോലെ പെണ്ണിനും പെണ്ണിനും , ആണിനും ആണിനും തമ്മിലും സ്നേഹിക്കാൻ കഴിയുമെന്നത് കാലം തിരിച്ചറിയണമെന്ന് ഈ സിനിമയുടെ പ്രമേയത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു. 

നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത എത്രയെത്ര കഥകളാണ് നമുക്ക് ചുറ്റും നടക്കുന്നത്. ഈ സിനിമ ചർച്ച ചെയ്യുന്ന ആശയവും , തീവ്രതയും വ്യക്തവും ആഴത്തിൽ സ്വാധീനം ചെലുത്തുമ്പോൾ സമൂഹം മുന്നോട്ട് പോകും. 

നിവിൻ പോളി  അക്ബർ / ഭായ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഞ്ജന ദീപു മുല്ലയായും, ശശാങ്ക് അറോറ സലിമായും, ശോബിത ഭൂമിപാല റോസിയായും, ദിലീഷ് പോത്തൻ മൂസയായും, റോഷൻ മാത്യൂ അമീറായും, ഹരീഷ് ഖന്ന കരീമായും , സുജിത്ത് ശങ്കർ കരീമായും , മെല്ലിവാ രാജുതേവസ് അമീനയായും, വിപിൻ ശർമ്മ വാർഡനായും, അജയ് ഇന്ദ്രജിത്ത് യാദവ് പീക്കുവായും , മിനി ആക്ബറിന്റെ അമ്മയായും വേഷമിടുന്നു. 

മിനി സ്റ്റുഡിയോ, ജാർ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ അനുരാഗ് കശ്യപ് , എസ്. വിനോദ്കുമാർ , അജയ് ജി. റായ് , അലൻ മാക്ക് എന്നിവരാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. സംഭാഷണം ഗീതു മോഹൻദാസും , അനുരാഗ് കശ്യപ് എന്നിവരും , സംഗീതം സ്നേഹഖാൻ , ഗോവിന്ദ് വസന്ത എന്നിവരും, ഛായാഗ്രഹണം രാജീവ് രവിയും, എഡിറ്റിംഗ് ബി.അജിത്ത് കുമാറും നിർവ്വഹിക്കുന്നു. 

ടൊറൻറോ ഇൻർ നാഷണൽ ഫിലിം ഫെസ്റ്റിഫലിലും, മുംബൈ ഫിലിം ഫെസ്റ്റിവലിലും " മൂത്തോൻ " പ്രദർശിച്ചു. മലയാളം , ഹിന്ദി ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. 
ഉഗ്രൻ മേക്കിംഗാണ് ഗീതു മോഹൻദാസ് കാഴ്ചവെച്ചിരിക്കുന്നത് . പാശ്ചാത്തല സംഗീതം മികച്ച രിതീയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജീവ് രവിയുടെ ഛായാഗ്രഹണം ലക്ഷ്യദീപും, മുംബൈയിലെ  തെരുവുകളും ഒപ്പിയെടുത്തിരിക്കുന്നു  .

നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് അഭിനയമാണ് ഈ ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. മുല്ലയായി - സഞ്ജന ദീപു പ്രേക്ഷക മനസ്സ് കീഴടക്കി. 

മനോഹരമായ തിരക്കഥ സമൂഹത്തോട് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നത് കാണാം. സ്നേഹത്തിന്റെ പുതിയതലം സിനിമയിൽ ഉൾകൊള്ളിച്ചിരിക്കുന്നു. 

എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന സിനിമയല്ലയിത് . ഒരു ക്ലാസിക്ക് മൂവി ഗണത്തിൽ " മൂത്തോനെ'' ഉൾപ്പെടുത്താം .മലയാള സിനിമയ്ക്ക് ഒന്നുകൂടി അഭിമാനിക്കാൻ കഴിയുന്ന സിനിമയാണിത്. 

Rating : 4  / 5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.