നാട്ടിൻപുറം നന്മകൾ നിറച്ച " വാർത്തകൾ ഇതുവരെ " .

നാട്ടിൻപുറം നന്മകൾ നിറച്ച 'വാർത്തകൾ ഇതുവരെ' ഒരു മൾട്ടിപ്ളെക്സ് സിനിമയല്ല. ഈ സിനിമക്ക് ഏറ്റവും കൂടുതൽ പ്രതികരണങ്ങൾ ലഭിക്കുന്നതും സാധാരണ പ്രേക്ഷകരിൽ നിന്നും, സാധാരണ തീയേറ്ററുകളിൽ നിന്നുമാണ്. മലയാളികൾ കാണാൻ കാത്തിരുന്ന ഒരു സിനിമയെന്നോണമാണ്  ഇന്ന് 'വാർത്തകൾ ഇതുവരെ'ക്ക് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങൾ.

തൊണ്ണൂറുകളുടെ കാലഘട്ടിൽ കഥപറയുന്ന ഈ ചിത്രത്തിൽ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരങ്ങളാണ് അണിനിരക്കുന്നത്. സിജു വിൽസനും, വിനയ് ഫോർട്ടും മത്സരിച്ച് അഭിനയിക്കുമ്പോൾ. മലയാളത്തിന്റെ എക്കാലത്തെയും പ്രിയ താരങ്ങളായ മാമുക്കോയ,ഇന്ദ്രൻസ്, നെടുമുടി വേണു തുടങ്ങിയവരുടെയും പഴയ കാല സിനിമകൾ ഓർമിപ്പിക്കുന്ന തരത്തിലുള്ള മിന്നുന്ന പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്, എന്നാണ് സിനിമ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്. തൊണ്ണൂറുകളെ വ്യക്തമായി അടയാളപ്പെടുത്തുന്ന വിഷ്വൽസും, മനോഹരമായ ഫ്രെയിമുകളും ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കി എന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം. മലയാളികൾ കാണാൻ കാത്തിരുന്ന ചിത്രമായി മാറുകയാണ് ഇന്ന് 'വാർത്തകൾ ഇതുവരെ'. ഇനിയും കാണാത്തവർ ഉടൻ തീയേറ്ററിൽ പോയി തന്നെ ഈ സിനിമ കാണുക. ഇനിയും വരാനുള്ള ഇത്തരം കൊച്ചു ചിത്രങ്ങൾക്ക് അതൊരു വലിയ പ്രചോദനമായി മാറുമെന്ന് ഉറപ്പാണ്.

Siju Wilson | Vinay Forrt | Manoj Nair | Abhirami Bhargavan
Mejjo Josseph | PSG Entertainments | Lawson Entertainment | Lawson Biju Thomas | Giby Parackal | #Running_Successfully

No comments:

Powered by Blogger.