" ബേബിമോൾ ഇനി ഹെലനാണ് " . അഭിനയ മികവുമായി അന്ന ബെൻ.

 
" കുബളങ്ങി നൈറ്റ്സി" ലെ ബേബിമോളെ തൽക്കാലം നമുക്ക് മറക്കാം. 

അന്ന ബെൻ തന്മയത്വത്തോടെയാണ് ഹെലനെ അവതരിപ്പിച്ചിരിക്കുന്നത്. ഹെലൻ വ്യക്തിത്വമുള്ള കഥാപാത്രമാണ്. ലാളിത്വത്തോടൊപ്പം മരണത്തെ മുഖാമുഖം നിന്ന് ഹെലൻ പെരുതി. ഹെലൻ നിറഞ്ഞ് നിൽക്കുകയാണ് ഓരോ സീനിലും. ബേബി മോളെ പ്രേക്ഷകർ മറന്ന് ഇനി ഹെലനെ സ്വീകരിക്കുമെന്ന് ഉറപ്പാണ് . 

മലയാള സിനിമയുടെ സ്വന്തം അന്ന ബെൻ  പ്രേക്ഷക ഹൃദയം കീഴടക്കുന്നു .ഹെലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിന്നും താരമായി മാറുകയാണ് അന്ന ബെൻ .

മലയാള സിനിമയിലെ പ്രമുഖ  തിരക്കഥാകൃത്ത് ബെന്നി പി. നായരബലത്തിന്റെയും, ഫുൾജ  ബെന്നിയുടെയും  മകളാണ് അന്ന ബെൻ. 

ഈ വർഷം തന്നെ പുറത്തിറങ്ങിയ " കുമ്പളങ്ങി നൈറ്റ്സ് " ആയിരുന്നു ആദ്യ ചിത്രം .രണ്ടാമത്തെ ചിത്രം " ഹെലൻ " നവംബർ 15ന് ആണ് തീയേറ്ററുകളിൽ എത്തിയത്. അന്ന ബെന്നിന്റെ കഥാപാത്രം " ഹെലൻ ''  പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടി കഴിഞ്ഞു. 

എറണാകുളം സെന്റ്. തേരാസസ് കോളേജിൽ നിന്ന്  ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈനിൽ ബി.എസ്.സി യിൽ ബിരുദം നേടി.മോഡലിംഗ് , ഫാഷൻ ഡിസൈനിംഗ് ,സംഗീതം ,യാത്ര ഇവയൊക്കെയാണ് അന്ന ബെന്നിന്റെ പ്രധാന ഹോബികൾ .

ഓരോ സിനിമ കഴിയുംതോറും അന്ന ബെന്നിന്റെ അഭിനയ മികവ് കുടുതൽ ശ്രദ്ധ നേടുകയാണ്  .

അന്ന ബെന്നിന് പുതിയ നല്ല വേഷങ്ങൾ  കിട്ടട്ടെയെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ആശംസിക്കുന്നു.


സലിം പി. ചാക്കോ .

No comments:

Powered by Blogger.