" വെള്ളേപ്പം - ഉള്ളൂ പൊള്ളി വെന്ത ഒരു തമാശ കഥ " ഷൂട്ടിംഗ് പുരോഗമിക്കുന്നു.

പതിനെട്ടാംപടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും, ഒരു അഡാർ ലൗവിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെറീഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് " വെള്ളേപ്പം - ഉള്ളു പൊള്ളി വെന്ത ഒരു തമാശ കഥ " .

പ്രവീൺരാജ് പൂക്കാടൻ സിനിമ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ ,സംഭാഷണം ജീവൻലാൽ ആണ്. സംഗീതം ലീല എൽ .ഗിരീഷ് കുട്ടനും , ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂരും ,കലാ സംവിധാനം ജ്യോതിഷ് ശങ്കറും ,എഡിറ്റിംഗ് സമീർ മുഹമ്മദും ,കോസ്റ്റും പ്രശാന്ത് ഭാസ്കറും നിർവ്വഹിക്കുന്നു. ജോസ് ചക്കാലയ്ക്കലാണ് ചിത്രം അവതരിപ്പിക്കുന്നത് .

തൃശൂരിലെ നാട്ടുകാരുടെ ഇഷ്ട ഭക്ഷണമായ " വെള്ളേപ്പം '' പശ്ചാത്തലമാക്കിയാണ് ഈ റൊമാന്റിക് കോമഡി ചിത്രം ഒരുങ്ങുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.