ജേർണലിസം , നായ്പിടുത്തം ,ഇപ്പോൾ സിനിമയിലും എത്തി " സാലി വർമ്മ " .


ശ്യാമപ്രസാദിന്റെ പുതിയ ചിത്രമായ " ഒരു ഞായറാഴ്ച " യിൽ സുജാത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്  സാലി വർമ്മയാണ്. മകൻ നിരഞ്ജനും ഈ സിനിമയിൽ അമ്മയോടൊപ്പം അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. 

എറണാകുളത്ത് നടന്ന " ഒരു ഞായറാഴ്ച" യുടെ ഓഡീഷനീൽ മകനെ അഭിനയിപ്പിക്കാൻ കൊണ്ടുപോയതാണ് സാലി വർമ്മ . സംവിധായകൻ ശ്യാമപ്രസാദ്  സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. സ്ക്രിപ്റ്റ് വായിക്കാൻ കൊടുത്തു. ഭർത്താവ് കണ്ണനും, വിട്ടുകാരും അഭിനയിക്കാൻ പൂർണ്ണ സമ്മതം നൽകി. മുൻപരിചയമില്ലാത്ത സാലി വർമ്മ അങ്ങനെ  സിനിമയിലെത്തി. ശ്യാമപ്രസാദ് എന്ന സംവിധായകന്റെ സിനിമ എന്ന ഏക ധൈര്യത്തിലാണ് അഭിനയിക്കാൻ തിരുമാനിച്ചത്.  ഓരോ ഷോട്ടുകളും പറഞ്ഞ്  കൊടുത്തത് മനസിലാക്കി അഭിനയ രംഗത്ത് സാലി വർമ്മ തുടക്കം കുറിച്ചു. മറ്റ് സിനിമകളിൽ നിന്നും  പ്രമേയത്തിന്റെ വ്യത്യസ്തയാണ് ഈ സിനിമയിൽ അഭിനയിക്കാൻ കാരണം. 

സാലിവർമ്മയ്ക്ക് ചെറുപ്രായത്തിലെ  മൃഗങ്ങളോട് ഇഷ്ടമുണ്ടായിരുന്നു. ആ ഇഷ്ടം ആണ് പഠിച്ച്  വലുതായപ്പോൾ മൃഗഡോക്ടർ ആകാൻ ആഗ്രഹിച്ചത്. അത് നടന്നില്ല .തൃശൂരിലെ നിർമ്മല മാതാ സ്കുളിലാണ് പഠിച്ചത് .വിമല കോളേജിൽ നിന്ന് ജേർണ്ണലിസത്തിൽ ഒന്നാം ക്ലാസോടെ പാസായി. ഇഷ്ടം കൊണ്ട് തന്നെയാണ് ജേർണലിസം പഠിച്ചത്. പ്രൊഫഷണൽ ആകാൻ സാലി ആഗ്രഹിച്ചില്ല.ജേർണലിസം കഴിഞ്ഞ് മെഡിക്കൽ ട്രാൻസ്ക്രിപ്ഷനൊക്കെ ചെയ്തു.  അതിനെക്കാൾ ഇഷ്ടം മൃഗങ്ങളോട് തന്നെ ആയിരുന്നു. 

തെരുവിലെ  നായ്ക്കളെ  രക്ഷപ്പെടുത്തും വിട്ടിൽ തന്നെ താമസിപ്പിക്കും.  സ്നേഹത്തോടെ തലോടിയാൽ നായ്ക്കൾ അടുത്ത്  വന്ന് മുട്ടിയുരുമ്മി നിൽക്കും. സ്നേഹത്തോടെ പെരുമാറിയാൽ സ്നേഹം തിരികെ ലഭിക്കും. മനസ്സ് നിറഞ്ഞാണ് ഇത് ചെയ്യുന്നത്. ഓരോ വ്യക്തിയുടെയും മനസാക്ഷിയാണ് വലുത്. എല്ലാത്തിനും ഉപരി വിട്ടുകാരുടെ സമ്മതമാണ് പ്രധാനം. അത് പൂർണ്ണമായും എനിക്ക് ലഭിക്കുന്നു. അത് തന്നെയാണ് മുന്നോട്ട് പോകാനുള്ള പ്രചോദനവും .

സിനിമയിൽ മുന്നോട്ട് പോകും എന്ന് പറയാൻ കഴിയില്ല. " ഒരു ഞായറാഴ്ച " യ്ക്ക് ശേഷം സാലി വർമ്മയും, മകൻ നിരഞ്ജനും, ഒരു നായ്യും അഭിനയിച്ച  " ഇന്ന് " എന്ന  ഷോർട്ട് ഫിലിം വൻ ശ്രദ്ധ നേടിയുന്നു. മകൻ നിരഞ്ജൻ വിവിധ സിനിമകളിൽ അഭിനയിച്ചു.  അവന് സിനിമ രംഗത്ത് നിൽക്കാൻ താൽപര്യമുണ്ടന്ന് സാലി വർമ്മ പറഞ്ഞു.

ജോയി അലുക്കാസ് , കല്യാൺ സിൽക്ക്സ്, ബൈജു ആപ്പ് വിത്ത് മോഹൻലാൽ , മഞ്ച് , സൺലൈറ്റ് വാഷിംഗ് പൗഡർ എന്നീ പരസ്യചിത്രങ്ങളിലും, " ഇട്ടിമാണി Made in China "  യിൽ മോഹൻലാലിന്റെ ബാല്യകാലവും, ദുൽഖർ സൽമാന്റെ പുതിയ സിനിമയിൽ ദുൽഖറിന്റെ ബാല്യകാലവും നിരഞ്ജൻ അഭിനയിച്ചു. ഇപ്പോൾ സഖറിയ സംവിധാനം ചെയ്യുന്ന " ഒരു ഹലാൽ ലൗ സ്റ്റോറി " യിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണെെന്ന് സാലി വർമ്മ സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 


സലിം പി. ചാക്കോ . 

1 comment:

Powered by Blogger.