ഷെയ്ൻ നിംഗത്തിന് സിനിമയിൽ വിലക്ക് : നിർമ്മാതാക്കൾക്ക് ഉണ്ടായ ഏഴ് കോടി നഷ്ടം നികത്തണം.

മലയാള സിനിമയിലെ യുവനടൻ ഷെയ്ൻ നിംഗ( 23)ത്തെ സിനിമയിൽ നിന്ന് വിലക്കാൻ കൊച്ചിയിൽ ചേർന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരുമാനിച്ചതായി എക്സിക്യൂട്ടിവ് കമ്മറ്റിയ്ക്ക്ശേഷം സിയാദ് കോക്കർ , എം. രഞ്ജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 

ഷെയ്ൻ നിംഗം കാരണം മുടങ്ങിപോയ വെയിൽ , കുർബ്ബാനി എന്നീ ചിത്രങ്ങളുടെ നഷ്ടമായ ഏഴ് കോടി രൂപ നികത്തുന്നതുവരെ  ഷെയിന് വിലക്ക്  ഉണ്ടാവും .വിലക്കിന്റെ കാര്യം താരസംഘടനയായ അമ്മയെ അറിയിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. 

" ഉല്ലാസം" സിനിമയുടെ അണിയറ പ്രവർത്തകരും ഷെയിനെതിരെ പരാതി നൽകിയിട്ടുണ്ട്. ശരത് സംവിധാനം ചെയ്യുന്ന "വെയിലിൽ   " മുടിയും, താടിയും നീട്ടിയുള്ള വേഷമായിരുന്നു ഷെയ്ന്. വെയിലിന്റെ ചിത്രീകരണം പൂർത്തിയാകുംവരെ മുടിയും, താടിയും ഉണ്ടാവണമെന്ന് കേരള  പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, അമ്മയും തമ്മിൽ ഉണ്ടാക്കിയ കരാർ ഷെയ്ൻ നിംഗം ലംഘിച്ചു. മുന്നറിയിപ്പ് ലംഘിച്ചുള്ള ഷെയിന്റെ വെല്ലുവിളി നേരിടാനാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ  തിരുമാനമെന്ന് ഭാരവാഹികൾ തുടർന്ന് പറഞ്ഞു.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.