സർക്കാരും ,സാധാരണ ജനങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ ഒരു വ്യക്തിയുടെ " പൂഴിക്കടകൻ " പ്രയോഗം .



ചെമ്പൻ വിനോദ് ജോസിനെ നായകനാക്കി നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ്   " പൂഴിക്കടകൻ "   .

ചെറുതോണി സ്വദേശിയായ സാമുവലിന്റെ കഥയാണ് " പൂഴിക്കടകൻ " .പട്ടാളത്തിൽ ഹവിൽദാറായ  സാമുവൽ അവധിയ്ക്ക് നാട്ടിൽ വരുന്നതോടെ ഗ്രാമം ഉണരും. സാമുവലിന്റെ പ്രിയപ്പെട്ട സുഹൃത്താണ് കോശി .
സാമുവേലിന്റെ ജീവിതത്തിൽ അപ്രക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളോടുള്ള സമുവേലിന്റെ പ്രതികരണമാണ് സിനിമ പറയുന്നത്. 

ഇന്ന് സമൂഹത്തെ ഗൗരവമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിലേക്ക് സാമുവലും , സുഹൃത്തുകളും നടത്തുന്ന ഇടപെടലുകളാണ് സിനിമ . ആ പ്രശ്നങ്ങളിൽ നിന്നും സാമുവൽ രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളാണ് " പൂഴിക്കടകൻ " സിനിമയുടെ പ്രമേയം 

ഇവാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാമും , നൗഫലും , കാഷ് മൂവീസുമായി ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. 

ധന്യാ ബാലകൃഷ്ണൻ , വിജയ് ബാബു ,അലൻസിയർ ലേ ലോപ്പസ്  , ബാലു വർഗ്ഗീസ് ,സജിത്ത് നമ്പ്യാർ , സുധി കോപ്പ , ബിജു സോപാനം ,കലാഭവൻ ഹനീഫ് , കോട്ടയം പ്രദീപ് , ഗോകുലൻ , അശ്വിൻ , മാല പാർവ്വതി , സെബി ജോർജ്ജ് , ഐശ്വര്യ ഉണ്ണി ,അരിസ്റ്റോ സുരേഷ് ,  സ്നേഹ ഉണ്ണികൃഷ്ണൻ ,ദിനേഷ് പ്രഭാകർ  ,ജയകുമാർ ,ഷൈനി സാറാ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. അതിഥിതാരമായി 
ജയസൂര്യ രഘുറാം ഐ. എ. എസ്സായും വേഷമിടുന്നു. 

കഥ ഗിരീഷ് നായർ , ഉണ്ണി മലയിൽ എന്നിവരും , തിരക്കഥ ഷ്യാൽ സതീഷും , ഹരിപ്രസാദ് കോളേരി എന്നിവരും , ഛായാഗ്രഹണം ഷ്യാൽ സതീഷും , എഡിറ്റിംഗ് ഉണ്ണി മലയിലും , കലാസംവിധാനം വേലായുധനും , സംഗീതം ബിജിബാലും , രഞ്ജിത്ത് മേലേപ്പാട്ടും, ഗാനരചന സന്തോഷ് വർമ്മ , റഫീഖ് അഹമ്മദ് , മനു രഞ്ജിത്ത് എന്നിവരും  നിർവ്വഹിക്കുന്നു. ബിനു മുരളിയാണ് പ്രൊഡക്ഷൻ കൺട്രോളർ. 

ചെമ്പൻ വിനോദ് ജോസിന്റെ ഹവിൽദാർ സാമുവേലും ,ജയസൂര്യയുടെ രഘുറാമും  നമുക്ക് ചുറ്റുമുള്ള ചിലർ ആണെന്നത് സത്യമാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം കൂടിയാണ് " പൂഴിക്കടകൻ " .സർക്കാരും, സാധാരണ ജനങ്ങളും പലപ്പോഴും ഏറ്റുമുട്ടുമ്പോൾ പൊതുസമൂഹം ഒന്ന് മല്ലതായി മാറാൻ പാടില്ല എന്ന സന്ദേശമാണ് സിനിമ നൽക്കുന്നത്.   

Rating : 3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.