ന്യൂജൻ താരങ്ങൾക്കൊപ്പം മലയാളത്തിന്റെ ഏക്കാലത്തെയും പ്രിയ താരങ്ങളും ഒന്നിക്കുന്ന " വാർത്തകൾ ഇതുവരെ " .


നവാഗതനായ മനോജ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വാർത്തകൾ ഇതുവരെ'യുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു .

ഹാസ്യ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ത്രില്ലറാണ് " വാർത്തകൾ ഇതുവരെ " . തൊണ്ണൂറുകളുടെ കാലഘട്ടിൽ ഒരുങ്ങുന്ന ചിത്രം പുതിയ തലമുറയുടെയും  പഴയ തലമുറയുടെയും ഒരു സംഗമമാണെന്ന് പറയാനാകും.
ന്യൂജൻ കാലഘട്ടത്തിലെ പ്രിയപ്പെട്ട താരങ്ങളായ സിജു വിൽ‌സൺ, വിനയ് ഫോർട്ട്, സൈജു  കുറിപ്പ്,അലൻസിയർ,സുധീർ കരമന എന്നിവർക്കൊപ്പം മലയാളത്തിന്റെ എക്കാലത്തെയും പ്രിയ താരങ്ങളായ നെടുമുടി വേണു,നന്ദു, മാമുക്കോയ,ഇന്ദ്രൻസ്,കൊച്ചു പ്രേമൻ,വിജയരാഘവൻ,ബാലചന്ദ്രൻ തുടങ്ങിയ താരങ്ങളും വേഷമിടുന്നു. 

പുതുമുഖ താരം അഭിരാമൻ ഭാർഗ്ഗവൻ നായികയാവുന്ന ചിത്രം ലോസൺ എന്റെർറ്റൈന്മെന്റ്സ്, പി എസ് ജി എന്റെർറ്റൈന്മെന്റ്സ് എന്നീ ബാനറിൽ ബിജു തോമസ്സ്, ജിബി പാറയ്ക്കൽ എന്നിവർ ചേർന്നാണ്  നിർമ്മിക്കുന്നത്. ഛായാഗ്രഹണം എൽദോ ഐസക് നിർവ്വഹിക്കുന്നു. . ഈ ചിത്രം നവംബറിൽ  തീയേറ്ററുകളിൽ  എത്തും.

No comments:

Powered by Blogger.