മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി .

മമ്മൂട്ടി കേരളത്തിന്റെ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി  അഭിനയിക്കുന്ന ചിത്രമാണ് "വൺ'' . 

വണ്ണിന്റെ ഓഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി ഫേസ് ബുക്ക് പേജിലുടെ റിലീസ് ചെയ്തു. 

ഗാനഗന്ധർവനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായീസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്.  " ചിറകൊടിഞ്ഞ കിനാവുക്കൾ " ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " വൺ " .

ബോബി - സഞ്ജയ് ആണ് വണ്ണിന്റെ തിരക്കഥയൊരുക്കുന്നത്. ആർ. വൈദി സോമസൂന്ദരം ഛായാഗ്രഹണവും ,സംഗീതം ഗോപീ സുന്ദറും , ഗാനരചന റഫീഖ് അഹമ്മദും , മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരും, എഡിറ്റിംഗ് നിഷാദും നിർവ്വഹിക്കുന്നു. ബാദുഷ പ്രൊഡക്ഷൻ കൺട്രോളറും , മഞ്ജു ഗോപിനാഥ് പി. ആർ. ഒയും ആണ്. 

ജോജു ജോർജ്ജ് , സംവിധായകൻ രഞ്ജിത്ത് ,സലിംകുമാർ , മുരളി ഗോപി , ബാലചന്ദ്രമേനോൻ , ശങ്കർ രാമകൃഷ്ണൻ , മാമുക്കോയ , ശ്യാമപ്രസാദ് , രമ്യ, അലൻസിയർ ലേ ലോപ്പസ് , സുരേഷ് കൃഷ്ണ , മാത്യു തോമസ് , ജയകൃഷ്ണൻ , മേഘനാഥൻ , സുദേവ് നായർ , മുകുന്ദൻ , സുധീർ കരമന , ബാലാജി , ജയൻ ചേർത്തല , ഗായത്രി അരുൺ , രശ്മി ബോബൻ , വി.കെ. ബൈജു , നന്ദു, വെട്ടുകിളി പ്രകാശ്, സാബ് ജോൺ , ഡോ. പ്രമീള ദേവി , അർച്ചന മനോജ് , കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

സലിം പി. ചാക്കോ .

No comments:

Powered by Blogger.