രഞ്ജിത് ശങ്കറിന്റെ " കമല'' വ്യത്യസ്തയുള്ള ചിത്രം. അജു വർഗ്ഗീസും, രൂഹാനി ശർമ്മയും മികച്ച അഭിനയം കാഴ്ചവച്ചു.


അജു വർഗ്ഗസീനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത  " കമല " തീയേറ്ററുകളിൽ എത്തി. 

നിഗൂഡതകൾ നിറഞ്ഞ ചിത്രമാണിത്. 
കേരളം തമിഴ്നാട് അതിർത്തിയിൽ നടക്കുന്ന കഥയാണിത്. വണ്ടിയും, വസ്തുവുമൊക്കെ കച്ചവടം നടത്തുന്ന ബ്രോക്കർ സഹിർ തമിഴ്നാട് യാത്രക്കിടയിൽ " കമല "  എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് " കമല " യുടെ പ്രമേയം. 

അനൂപ് മേനോൻ , സുനിൽ സുഗദ , ബിജു സോപാനം , സജിൻ ചെറുകയിൽ ,റൂഹാനി ശർമ്മ , അഞ്ജന , മൊട്ട രാജേന്ദ്രൻ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം ഷെഹനാദ് ജലാലും ,കലാ സംവിധാനം മനു ജഗതും ,ഗാനരചനയും , സംഗീതവും ആനന്ദ് മധുസൂദനനും, ശബ്ദമിശ്രണം ജസ്റ്റിൻ ജോസും നിർവ്വഹിക്കുന്നു. മനോജ് പൂങ്കുന്നം പ്രൊഡക്ഷൻ കൺട്രോളറാണ് .ഡ്രീംസ് എൻ.  ബിയോൺഡ്സിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ തന്നെയാണ് " കമല'' നിർമ്മിച്ചിരിക്കുന്നത് .രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന പന്ത്രാമത്തെ ചിത്രം കൂടിയാണ് " കമല " .

അജു വർഗ്ഗിസിനെ  നായകനാക്കി തന്നെയാണ് രഞ്ജിത്  ശങ്കർ തിരക്കഥ  ഒരുക്കിയിട്ടുള്ളത് .മറ്റ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ സംവിധാന ശൈലിയാണ് രഞ്ജിത് ശങ്കർ ഈ സിനിമയിൽ സ്വീകരിച്ചിരിക്കുന്നത്.  
തികച്ചും വ്യതസ്തമായ ചിത്രമാണിത്.

അജു വർഗ്ഗീസ് നായകനായി തിളങ്ങി. നായിക റൂഹാനി ശർമ്മ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. 
ബിജു സോപാനാത്തിന് നല്ല വേഷം ലഭിച്ചു. ഷെഹനാദ് ജലാലിന്റെ ഛായാഗ്രഹണം ശ്രദ്ധേയമായി. പശ്ചാത്തല സംഗീതവും കൊള്ളാം. 

സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമാണിത്  . കഥയും, കഥാപാത്രങ്ങളും വേറിട്ട് നിൽക്കുന്നു. വ്യത്യസ്ത തന്നെയാണ് " കമല " യുടെ ആകർഷണം. നല്ല സസ്പെൻസും സിനിമയ്ക്ക് മാറ്റ് കൂട്ടി. ചില സമയങ്ങളിൽ നമ്മൾ സ്വയം പ്രതിരോധിക്കേണ്ട ആവശ്യകത സിനിമ പറയുന്നു.


എല്ലാത്തരം പ്രേക്ഷകർക്കും മുഷിവ് കൂടാതെ  രണ്ട് മണിക്കൂർ 2 മിനിറ്റ് 54 സെക്കന്റ് കാണാൻ കഴിയുന്ന കൊച്ചു സിനിമയാണ് " കമല'' . മണ്ണിനും ,പെണ്ണിനുമിടയിലെ കൊടുങ്കാറ്റായി മാറുന്ന " കമല " യെ നമുക്ക് സ്വീകരിക്കാം. 

Rating : 4 / 5‌.

സലിം പി. ചാക്കോ .

No comments:

Powered by Blogger.