ചിരിയുടെ പൊടിപൂരം തീർത്ത് കുടുംബ പ്രേക്ഷകരുടെ സ്വന്തം സർദാർ . കാളിദാസ് ജയറാമിന്റെ സിനിമ കരിയറിലെ മികച്ച സിനിമയാണ് " ഹാപ്പി സർദാർ " .



ഹാപ്പിസിംഗിന്റെയും മേരിയുടെയും പ്രണയ കഥയാണ്  " ഹാപ്പി സർദാർ " .ഒരു സർദാർ യുവാവും , ക്നാനായ സമുദായത്തിലെ പെൺകുട്ടിയും തമ്മിലുള്ള പ്രണയ കഥയാണ് ഈ ചിത്രം. The Great Indian Comedy " എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്.  ദമ്പതിമാരായ സുദീപ് ജോഷിയും , ഗീതികയുമാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. 


സാമുഹ്യ പ്രസക്തിയുള്ള ദുരഭിമാനകൊലപോലുള്ള വിഷയങ്ങളും പ്രമേയത്തിൽ ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി. പഞ്ചാബിലെ പട്യാലയിൽ താമസിക്കുന്ന ഹാപ്പി സിംഗ് എന്ന സർദാർ യുവാവായി കാളിദാസ് ജയറാം വേഷമിടുന്നു. മേരിയെ മെറീൻ ഫിലിപ്പും  അവതരിപ്പിക്കുന്നു. ഹാപ്പി സിംഗ് തന്റെ പ്രണയം നേടാൻ നടത്തുന്ന യാത്രയാണ് സിനിമ പറയുന്നത്. 

കാളിദാസ് കയറാമിന്റെ കരിയർ ബെസ്റ്റ് ഫിലിമാണിത്. സിനിമ മൊത്തത്തിൽ കളർഫുൾ ആണ് .അഭിനന്ദ് രാമനുജത്തിന്റെ ഛായാഗ്രഹണം മികച്ചതായിട്ടുണ്ട്. പഞ്ചാബിലെ  രംഗങ്ങൾ ഒപ്പിയെടുത്തിരിക്കുന്നു. 

പാട്ട് സീനുകളും നന്നായിട്ടുണ്ട്. സുദീപ് - ഗീതിക ദമ്പതികളുടെ സംവിധാന അരങ്ങേറ്റം മനോഹരമായി. 

ബാലു വർഗ്ഗീസ് , ജാവേദ് ജാഫ്രി, സിദ്ദിഖ് , സാജൻ പള്ളുരുത്തി, അനൂപ് ചന്ദ്രൻ , ദിനേഷ് മോഹൻ , ഹസീബ് ഹനീഫ് , ബൈജു സന്തോഷ് , ഷറഫുദീൻ ,ശ്രീനാഥ് ഭാസി ,സിനി സൈനുദീൻ , ബാലു വർഗ്ഗീസ്  , വിജിലേഷ് , സിനോജ് ,സേബൂട്ടി, മാലാ പാർവ്വതി , പ്രവീണ , സിദ്ധി , ചിപ്പി , അഖില , സിത്താര എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം അഭിനന്ദ് രാമനുജവും , സംഗീതം ഗോപി സുന്ദറും നിർവ്വഹിക്കുന്നു  ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. അച്ചിച്ചാ സിനിമാസ് & മലയാളം മൂവി മേക്കേഴ്സിന്റെ ബാനറിൽ ഹസീബ് ഹനീഫാണ് ഈ ചിത്രം നിർമ്മിച്ചിരിിക്കുന്നത് .


സിദ്ദിഖും ,ഷറഫുദ്ദിൻ ,ജാവേദ് ജാഫ്രി എന്നിവരുടെ അഭിനയം എടുത്ത് പറയാം.പ്രണയം , തമാശ , സൗഹൃദം ഒക്കെ നിറഞ്ഞ സിനിമ. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും " ഹാപ്പി സർദാർ '' .


Rating : 3.5 / 5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.