ഫീൽ ഗുഡ് ഫാമിലി മൂവിയാണ് " കെട്ടോളാണ് എന്റെ മാലാഖ " .



ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീർ സംവിധാനം ചെയ്ത   " കെട്ട്യോളാണ് എന്റെ മാലാഖ " കുടുംംബ പ്രേക്ഷകർ ഏറ്റെടുക്കുന്നു. 

വിവാഹിതരും, വിവാഹം കഴിക്കാൻ പോകുന്നവരും നിർബന്ധമായി കാണേണ്ട ചിത്രമാണിത്. അമ്മയും , സഹോദരിമാരും , കൃഷിയും ആണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് കരുതുന്ന നാട്ടിൻപ്പുറത്തെ കടപ്ലാമറ്റം കൂടുംബത്തിലെ സ്ലീവാച്ചൻ  ( കൂട്ടായി ) കഥയാണിത്. നല്ല രീതിയിൽ ജീവിതം നയിക്കുന്ന വ്യക്തിയാണ് സ്ലീവാച്ചൻ .കല്യാണം കഴിക്കാൻ താൽപര്യമില്ലാത്ത ഈ യുവാവിനെ കുടു:ബം ഒന്നടങ്കം നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നു. പട്ടണത്തിൽ നിന്ന്  ഗ്രാമത്തിലുള്ള സ്ലിവാച്ചന്റെ ജീവിതത്തിലേക്ക് റിൻസി എത്തുമ്പോൾ അയാളുടെ ജീവിതത്തിൽ വരുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം . 

സ്ലീവാച്ചനായി ആസിഫ് അലിയും പുതുമുഖം വീണാ നായർ റിൻസിയായും  അഭിനയിക്കുന്നു. ഷൈൻ ടോം ചാക്കോ, മാലാ പാർവ്വതി 
 ബേസിൽ ജോസഫ് , ഡോ. റോണി, രവീന്ദ്രൻ , മനോഹരിയമ്മ , ശ്രുതി ലക്ഷ്മി , ജയലക്ഷ്മി , സ്മിനു സിജോ , സിനി എബ്രഹാം , ജെസ്ന സിബി , ജോർഡി , സന്തോഷ് ക്യഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. 

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ജസ്റ്റിൻ സ്റ്റീഫനും ,വിച്ചു ബാലമുരളിയും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. തിരക്കഥ അജീ പീറ്റർ തങ്കമും , ഛായാാഗ്രഹണം അഭിലാഷ് .എസും, ഗാനരചന വിനായക് ശശികുമാറും , സംഗീതം വില്യം ഫ്രാൻസിസും നിർവ്വഹിക്കുന്നു .

ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തില്‍ കൃഷിയുമായി കഴിഞ്ഞുകൂടുന്ന ചെറുപ്പക്കാരൻ സ്ലീവാച്ചനായി ആസിഫ്  അലി തിളങ്ങി .നഗരത്തില്‍ ജനിച്ചു വളര്‍ന്ന റിന്‍സിയായി പുതുമുഖം വീണാ നായർ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത് . ബേസിൽ ജോസഫ് , ജാഫർ ഇടുക്കി, പഴകാല നടൻ രവീന്ദ്രൻ എന്നിവർ  നല്ല അഭിനയം കാഴ്ചവച്ചു. 

നാടകരംഗത്ത് നിന്ന് സിനിമയിൽ എത്തിയ മനോഹരിയമ്മയുടെ അമ്മ വേഷം സിനിമയുടെ ഹൈലൈറ്റണ് .

അധികം കേള്‍ക്കാത്ത ചില പ്രശന്ങ്ങളിലേക്കാണ് സിനിമ  നമ്മെ കൊണ്ടുപോകുന്നത് .വലിയ ട്വിസ്റ്റോ  ,സംഭവബഹുലമായ സന്ദർഭങ്ങളോ  ഇല്ലാതിരുന്നിട്ടും വളരെ രസകരമായാണ്  നവാഗതനായ സംവിധായകൻ നിസാം  ബഷീർ ഈ ചിത്രം ഒരുക്കിയിക്കുന്നത്. 

നമുക്ക് ചുറ്റുള്ള കുടുംബങ്ങളിൽ നടക്കാൻ സാദ്ധ്യതയുള്ള  കഥയാണിത് .അത് കൊണ്ട് തന്നെയാണ്  ഈ ചിത്രം വിജയത്തിലേക്ക് നീങ്ങുന്നത്. 


Rating : 4 / 5.

സലിം പി .ചാക്കോ .

No comments:

Powered by Blogger.