പ്രണയവും ,കോമഡിയും ചേർന്ന ത്രില്ലിംഗ് ഫാമിലി എന്റെർടെയ്നറാണ് " വാർത്തകൾ ഇതുവരെ " .

ഗ്രാമങ്ങൾ നഗരങ്ങളായും നഗരങ്ങൾ മെട്രോപോളിറ്റൻ സിറ്റികളായും മാറി കൊണ്ടിരിക്കുന്ന ഈ പുതിയ കാലത്ത് പഴമയുടെ കെട്ടുപാടുകളും പാരമ്പര്യ മൂല്യങ്ങളും സൂക്ഷിക്കുന്ന ജാതിയും മതവും പറയാത്ത ,സ്നേഹവും വിശ്വാസവും നിലനിൽക്കുന്ന ഒരു കാലത്തിന്റെ ഓർമ്മകൾ നിറഞ്ഞ് നിൽക്കുന്ന പള്ളിപ്പുറം ഗ്രാമത്തിൽ നടക്കുന്ന കഥയാണ് " വാർത്തകൾ ഇതുവരെ " യുടെ പ്രമേയം 

നൊസ്റ്റാൾജിക് ഫീലുള്ള കഥയും ,കാരിക്കേച്ചർ മുഖമുള്ള കഥാപാത്രങ്ങളുമാണ് തൊണ്ണൂറുകളിലെ ശുദ്ധഹാസ്യം നിറഞ്ഞ ജീവിതമുഹൂർത്തങ്ങളിലൂടെയാണ് നവാഗത സംവിധായകൻ മനോജ് നായർ  പറയുന്നത് .

പോലീസ് സ്‌റ്റേഷൻ പോലും ആവശ്യമില്ലാത്ത നാട് എന്ന് പറയാം. അങ്ങനെയുള്ള പള്ളിപ്പുറം ഗ്രാമത്തിലാണ് വിനയചന്ദ്രൻ ജനിച്ചത്. വിനയചന്ദ്രന്റെ അച്ഛൻ പോലീസ് കോൺസ്റ്റബിൾ ആയിരുന്നു. അച്ഛനെ പോലീസ് യുണിഫോമിൽ കണ്ട വളർന്ന മകന്റെ അഗ്രഹം പോലീസ് ആകണമെന്ന ആഗ്രഹം ഉണ്ടായി. ഡിറ്റക്ടീവ് നോവലുകൾ വായിച്ച വിനയചന്ദ്രൻ എത് വിഷയത്തെയും അന്വേഷണബുദ്ധിയോടെയാണ് സമീപിച്ചിരുന്നത്. 

വിനയചന്ദ്രന് പോലിസിൽ ജോലി ലഭിച്ചു. സബ് ഇൻസ്പെക്ടർ ഇട്ടൻപിള്ള , കോൺസ്റ്റബിൾ നാരായണപിള്ള , ഹനീഫ , മാത്യൂസ് , വിനയചന്ദ്രനുനുൾപ്പടെ സ്റ്റേഷനിലുണ്ട്. സ്‌റ്റേഷനിൽ വന്ന് ഹാജർ മാർക്ക് ചെയ്യുകമാത്രമാണ് മിക്കവരുടെയും ജോലി. അങ്ങനെയിരിക്കെ പള്ളിപ്പുറം ഗ്രാമത്തിൽ ഒരു മോഷണം ഉണ്ടായി. അത് ഗ്രാമത്തിൽ വലിയ ചർച്ചയായി. എസ്.ഐ ഇട്ടൻപിള്ളയുടെ അടുത്ത് പരാതിയെത്തി. പരാതി പരിശോധിച്ചിട്ട് കേസ് അന്വേഷിക്കാൻ മാത്യുസിനെ ചുമതലപ്പെടുത്തി. വിനയചന്ദ്രനും, മാത്യുസും  വ്യതസ്ത സ്വഭാവക്കാരാണ്. കേമത്തം തെളിയിക്കാൻ രണ്ട് പേരും തയ്യറായി. അന്വേഷണത്തിനടയിൽ വിനയചന്ദ്രൻ  ആലീസ് എന്ന പെൺകുട്ടിയെ പരിചയപ്പെട്ടു. മാത്യു സിനും ആലീസിനെ ഇഷ്ടമായി.  വിനയചന്ദ്രൻ , മാത്യൂസ് എന്നിവരുടെ ആലീസുമായുള്ള  കൂടികാഴ്ചകളും, പ്രണയവും, അന്വേഷണവുമൊക്കെ കോമഡി പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ലോജിക്കൽ സിനിമയാണ് " വാർത്തകൾ ഇതുവരെ " .

സിജു വിൽസൺ ( പോലീസ് കോൺസ്റ്റബിൾ വിനയചന്ദ്രൻ ) , വിനയ് ഫോർട്ട് ( കോൺസ്റ്റബിൾ മാത്യൂസ് ) , അഭിരാമി ഭാർഗ്ഗവൻ ( ആലീസ് ) , സൈജു കുറുപ്പ് ( ഹനീഫ ) , മാമുക്കോയ  ( കള്ളൻ കുമാരൻ ) , ഇന്ദ്രൻസ് ( അരിവാൾ പത്രം പത്രാധിപർ സുകുമാരൻ ), വിജയരാഘവൻ ( ബ്ലേഡ് മുതലാളി ) , നെടുമുടിവേണു ( എസ്.ഐ. ഇട്ടൻ പിള്ള ) , നന്ദു ( ചാക്കോ മത്തായി ) , സുനിൽ സുഗദ ( ഇത്താഖ് ) , സുധീർ കരമന ( വട്ടപ്പാറ അച്ചൻ  ) , അലൻസിയർ ലേ ലോപ്പസ് ( ഹെഡ് കോൺസ്റ്റബിൾ നാരായണ പിള്ള ) , കെ.ടി. എസ്. പടന്നയിൽ ( ജോൽസ്യൻ ) , പ്രേംകുമാർ ( സി.ഐ) , നസീർ സംക്രാന്തി ( കൊച്ചാപ്പി) , പി .ബാലചന്ദ്രർ ( വിനയചന്ദ്രന്റെ പിതാവ്) , അംബിക മോഹൻ ( വിനയചന്ദ്രന്റെ മാതാവ് ) ,  നിർമ്മാതാവ് ലോസൺ ബിജു തോമസ് ( എസ്.പി ) എന്നിവർ വിവിധ വേഷങ്ങളിൽ അഭിനയിക്കുന്നു. ശിവജി ഗുരുവായൂർ , പൗളി വിൽസൺ , ഷൈനി രാജൻ, ലക്ഷ്മി പ്രിയ ,തേജൽ ,സുബ്രമണ്യൻ ബോൾഗാട്ടി എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

ഛായാഗ്രഹണം എൽദോ ഐസക്കും , എഡിറ്റിംഗ് ആർ. ശ്രീജിത്ത് ,കലാസംവിധാനം ഷംജിത്ത് രവി , മേക്കപ്പ് അമലും ,കോസ്റ്റ്യൂം അരുൺ മനോഹറും ,സ്റ്റിൽസ് രാജീവ് അഴിയൂരും ,ഗാനരചന കൈതപ്രവും, വയലാർ ശരത്ചന്ദ്രവർമ്മയും  ,സംഗീതം മെജോ ജോസഫും. നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. ലോസൻ എന്റെർടെയ്ൻമെന്റ്, പി.എസ്.ജി എന്റെർടെയ്ൻമെന്റ് എന്നിവയുടെ ബാനറിൽ ലോസൺ ബിജു തോമസ് മൈലപ്രായും , ജിബി പാറയ്ക്കലും ചേർന്നാണ് ഈ സിനിമയുടെ നിർമ്മാണം .

ഗ്രാമീണ പശ്ചാത്തലത്തിലുള്ള കോമഡി ത്രില്ലർ സിനിമയാണിത്. 1990 കാലഘട്ടത്തെ അനുസ്മരിച്ചാണ് സിനിമ ഇറക്കിയിട്ടുള്ളത്. പ്രണയത്തിന്റെയും, നർമ്മത്തിന്റെയും പശ്ചാത്തലത്തിലുള്ള ഫാമിലി എന്റെർടെയ്നറാണ് സിനിമ . 

സിജു വിൽസന് കൈയ്യടി നേടികൊടുക്കുന്ന ചിത്രം. മലയാള 
സിനിമയ്ക്ക് ഒരു നടിയെ കൂടി ലഭിച്ചു പുതുമുഖം അഭിരാമി ഭാർഗ്ഗവനെ . നീണ്ട ഇടവേള ശേഷം മാമുക്കോയയുടെ മിന്നുന്ന പ്രകടനം .

നവാഗതനായ മനോജ് നായരുടെ സംവിധാനം മികച്ചതായിട്ടുണ്ട്. 90 കാലഘട്ടത്തെ നന്നായി അവതരിപ്പിക്കാൻ എൽദോ ഐസക്കിന് കഴിഞ്ഞു. മേജോ ജോസഫിന്റെ സംഗീതം മനോഹരമായിട്ടുണ്ട് .ഒരിക്കലും  പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് നന്നായി. എല്ലാത്തരം  പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന കൊച്ചു  സിനിമയാണ് " വാർത്തകൾ ഇതുവരെ " .

Rating : 4 / 5 .

സലിം പി. ചാക്കോ . 




No comments:

Powered by Blogger.