എല്ലാവർക്കും നന്ദി... സനൽ കുമാർ ശശിധരൻ .

സെക്സി ദുർഗ റിലീസ് ചെയ്യുമ്പോൾ ഊണും ഉറക്കവുമെല്ലാം തെരുവിലായിരുന്നു.. നാടകം കളിച്ചും പാട്ടുപാടിയും സിനിമാവണ്ടിയിൽ കേരളം മുഴുവൻ സഞ്ചരിച്ചുമൊക്കെ കഴിയുന്ന രീതിയിൽ പ്രചരണം ചെയ്തിരുന്നു. Kannan Nayar Arunsol Vedh Sujeesh Ks Bilas Nair ആ സിനിമയുടെ ഭാഗമായുണ്ടായിരുന്നവരെല്ലാം തെരുവിലിറങ്ങി.. പിന്നിൽ Niv Mathewവും.

 ഉന്മാദിയുടെ മരണത്തിൽ അഭിനയിച്ച മാരിയായിരുന്നു  തെരുവുനാടകം നടിച്ചത്.. അൻപതോളം തിയേറ്ററുകളിൽ സിനിമ എത്തിച്ചു. എന്നിട്ടും സെക്സി ദുർഗ റിലീസ് ചെയ്തില്ലേ എന്നു ചോദിക്കുന്നവരുടെ എണ്ണമാണ് ഇന്ന് കൂടുതൽ. ആ സിനിമ കണ്ടവരുടെ എണ്ണം വളരെ കുറവാണ്. എന്റെതായി ആളുകൾ കണ്ടിരിക്കുന്നത് ഒഴിവുദിവസത്തെ കളി മാത്രമാണെന്ന് തോന്നുന്നു.  ഇപ്പോൾ ചോലയുടെ റിലീസാണ്.. എല്ലാം അതിന്റെ മുറയ്ക്ക് നടക്കുന്നു... കേരളത്തിലങ്ങോളമിങ്ങോളം ഹോർഡിംഗുകളും പോസ്റ്ററുകളുമൊക്കെ കണ്ട് സുഹൃത്തുക്കൾ മെസേജ് ചെയ്യുന്നു. ഞാൻ സ്വസ്ഥമായി കിടപ്പുമുറിയിൽ ഇരുന്നു പഴയ വീഡീയോകൾ കണ്ടുനോക്കുന്നു. എന്തൊക്കെയായിരുന്നു കടന്നുപോന്നതെന്ന് ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു.. സെക്സി ദുർഗയുടെയും ഉന്മാദിയുടെ മരണത്തിന്റെയും അനുഭവങ്ങളാണ് ചോല എന്ന സിനിമ കുറേക്കൂടി ആളുകളെ കാണിക്കണമെന്നും അത് സ്വാഭാവികമായി സംഭവിക്കണമെന്നുമൊക്കെയുള്ള ആഗ്രഹമുണ്ടാക്കിയത്. 

ചോല അത് അർഹിക്കുന്ന രീതിയിൽ തിയേറ്ററിൽ എത്തിക്കാനുള്ള തീരുമാനം Joju George എന്ന 100% സിനിമാപ്രേമിക്ക് ആ സിനിമയിലുള്ള അടിയുറച്ച വിശ്വാസം കൊണ്ട് ഉണ്ടായതാണ്. ചോല എന്ന ത്രില്ലർ പോലെ ത്രില്ലടിപ്പിക്കുന്ന വിശ്വാസം. ആ വിശ്വാസം തെറ്റില്ല എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.  സെക്സിദുർഗയുടെ റിലീസിനു സഹായിച്ച സിനിമാ കൂട്ടായ്മകളെയെല്ലാം നന്ദിയോടെ ഓർക്കുകയും ചെയ്യുന്നു..

സനൽ കുമാർ ശശിധരൻ .

No comments:

Powered by Blogger.