സമകാലീന സംഭവങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെ പറയുന്ന സുരേഷ് പൊതുവാളിന്റെ " ഉൾട്ട " ഡിസംബർ ആറിന് തീയേറ്ററുകളിൽ എത്തും. ഗോകുൽ സുരേഷ് , അനുശ്രീ ,പ്രയാഗ മാർട്ടിൻ എന്നിവർ പ്രധാന വേഷങ്ങളിൽ .

പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഉൾട്ട " .

പൊന്നാപുരം പഞ്ചായത്തിൽ എല്ലാ അധികാര കേന്ദ്രങ്ങളുടെയും തലപ്പത്ത് സ്ത്രീകളാണ്. പുരുഷൻമാർ സ്ത്രീകൾ ചെയ്യുന്ന എല്ലാ ജോലിയും ചെയ്യുന്നു. മസിൽ പവ്വറില്ലാത്തതിന്റെ സങ്കടം തീർക്കാൻ സ്ത്രികൾ ആയോധന കലകൾ പഠിക്കാൻ തുടങ്ങുന്നു. പെൺകുട്ടികളെ അയോധനകലകൾ പഠിപ്പിക്കാൻ ചന്തു എത്തുന്നു.തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 

ചന്തുവായി യുവതാരം ഗോകുൽ സുരേഷും, പഞ്ചായത്ത് പ്രസിഡന്റ് പൗർണ്ണമിയായി അനുശ്രീയും, പൗർണ്ണമിയുടെ അനുജത്തി പാറുവായി പ്രയാഗ മാർട്ടിനും അഭിനയിക്കുന്നു. രമേശ് പിഷാരടി . സിദ്ദിഖ് , ശാന്തികൃഷ്ണ , കെ.പി. ഏ.സി ലളിത, സുരഭി, സലീംകുമാർ ,സുരഭി,  സേതുലക്ഷ്മി ,തെസ്നി ഖാൻ , ആര്യ ,മഞ്ജു സുനിച്ചൻ , കോട്ടയം പ്രദീപ്, ജാഫർ ഇടുക്കി, സിനോജ് വർഗ്ഗീസ് , സുബീഷ് സുധി, ബിനു അടിമാലി തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

സിപ്പി ക്രിയേറ്റീവ് വർക്സിന്റെ ബാനറിൽ ഡോ. സുഭാഷ് സിപ്പിയാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം പ്രകാശ് വേലായുധനും, എഡിറ്റിംഗ് ഷമീർ മുഹമ്മദും, കലാ സംവിധാനം ഇന്ദുലാൽ കാവീടും ,വസ്ത്രാലങ്കാരം ധന്യാ ബാലകൃഷ്ണനും , സംഗീതം ഗോപീസുന്ദർ , സുദർശൻ                        ( പുതുമുഖം) എന്നിവരും  ,ഗാനരചന ഹരി നാരായണൻ, അജോയ് ചന്ദ്രൻ , കാടങ്കോട് കുഞ്ഞികൃഷ്ണപണിക്കർ എന്നിവരും നിർവ്വഹിക്കുന്നു. അനിൽ അങ്കമാലിയാണ് പ്രൊഡക്ഷൻ കൺട്രോളർ. 



സലിം പി ചാക്കോ .

No comments:

Powered by Blogger.