A FESTlVAL OF SACRlFlCE '' വലിയ പെരുന്നാള് " ഡിസംബർ 20ന് റിലീസ് ചെയ്യും'

സൗബിൻ സാഹിർ , ഷെയ്ൻ നീഗം , ജോജു ജോർജ്ജ് എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന " വലിയ പെരുന്നാള്  " ഫെസ്റ്റിവൽ ഓഫ്    സാക്രിഫൈസ്  ഡിസംബർ 20ന് റിലീസ് ചെയ്യും.നവാഗതനായ ഡിമൽ ഡെന്നിസാണ് വലിയ പെരുന്നാള്  സംവിധാനം ചെയ്യുന്നത്. പുതുമുഖം ഹിമിക ബോസാണ് നായിക. 

ഡിമലും , തസ്രീബ് സലാമും  തിരക്കഥയും , സുരേഷ് രാജൻ ഛായാഗ്രഹണവും, റെക്സ് വിജയൻ സംഗീതവും ,വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. 

മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ അൻവർ റഷീദാണ് ചിത്രം അവതരിപ്പിക്കുന്നത്. മോനിഷാ രാജീവാണ് " വലിയ പെരുന്നാള് " നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ

No comments:

Powered by Blogger.