പ്രശസ്തനായ വില്ലൻ നടൻ ബാലാ സിംഗ് (67) നിര്യാതനായി.

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ്  നടൻ ബാലാ സിംഗ് (67)  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതനായി .

1983-ൽ പുറത്തിറങ്ങിയ " മലമുകളിലെ ദൈവം" എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയത് . പിന്നീട് 1995-ൽ പുറത്തിറങ്ങിയ നാസറിന്റെ
" അവതാരം " സിനിമയിലൂടെ തമിഴിൽ തുടക്കമായി. നാടകരംഗത്ത് നിന്ന് ആണ് ബാലാ സിംഗ്  സിനിമയിൽ എത്തിയത് .

ശങ്കർ, മണിരത്നം , കമൽഹാസൻ എന്നിവരുടെ സിനിമകളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ധനുഷ് , ശെൽവരാഘവൻ ടീമിന്റെ " പുതുപെട്ടെയ് " എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവച്ച് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. 

മുല്ല , കേരളഹൗസ് ഉടൻ വിൽപ്പനയ്ക്ക് എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിരുന്നു. എൻ.ജി.കെ , മാഗമുനി എന്നീ തമിഴ് ചിത്രങ്ങളിലാണ് അവസാനം അഭിനയിച്ചത്. 

No comments:

Powered by Blogger.