" ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5: 25 " നാളെ ( നവംബർ 8 ) റിലീസ് ചെയ്യുംപ്രായമായ അച്ഛന്റെയും ,മകന്റെയും ദൈനംദിന ജീവിതത്തിൽ ഉണ്ടാക്കുന്ന സംഭവങ്ങളാണ് " ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5:25 " പറയുന്നത്. ബോളിവുഡ് സിനിമകളിൽ സജിവമായിരുന്ന രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സിനിമ സംവിധാനം ചെയ്യുന്നത്. 

സൗബിൻ സാഹിർ , സുരാജ് വെഞ്ഞാറംമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെന്റി  സിർദ്ദോ , സൈജു കുറുപ്പ് , മാലാ പാർവ്വതി , മേഘമാത്യു എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

മൂൺഷോട്ട് എന്റെർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള ഈ സിനിമ നിർമ്മിക്കുന്നു. സാനു ജോൺ വർഗ്ഗീസ് ഛായാഗ്രഹണവും , സൈജു ശ്രീധർ എഡിറ്റിംഗും  , ബിജിബാൽ സംഗീതവും, ബി കെ ഹരിനാരായണൻ ,എ.സി. ശ്രീഹരി എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. 

അച്ഛന്റെയും, മകന്റെയും ജീവിതത്തിലേക്ക് റോബർട്ട് കടന്നു വരുബോൾ ഉണ്ടാക്കുന്ന സംഭവങ്ങൾ നർമ്മത്തിൽ പറയുകയാണ് ഈ സിനിമ .കുടു:ബത്തിന്റെയും, ബന്ധങ്ങളുടെയും അപൂർവ്വകഥയുമായി മറ്റൊരു സിനിമ കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.