" നാൽപ്പത്തിയൊന്ന് ( 41 ) നാളെ ( നവംബർ 8 വെള്ളി ) തീയേറ്ററുകളിലേക്ക് .


പാരലൽ കോളേജ് അദ്ധ്യാപകനായ സി.എസ്‌. ഉല്ലാസ്കുമാറും , വാവാച്ചി കണ്ണനും ഒരേ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്.  യുക്തിവാദത്തിന്റെ പ്രവർത്തകനാണ് ഉല്ലാസ്. കമ്മ്യൂണിസ്റ്റ്ക്കാരനാണെങ്കിലും ഈശ്വരവിശ്വാസിയായ  വാവാച്ചി കണ്ണൻ മദ്യപാനിയുമാണ്. 
അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് നാൽപ്പത്തിയൊന്നിന്റെ പ്രമേയം. 

ബിജു മേനോനും , നിമിഷ സജയനും പുതുമുഖം ശരൺജിത്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാൽജോസാണ് " 41 "സംവിധാനം ചെയ്യുന്നത്. 
പി.ജി പ്രഗ്രീഷ് സംഭാഷണവും, ബിജി ബാൽ സംഗീതവും , എസ്. കുമാർ ഛായാഗ്രഹണവും , പാണ്ഡ്യൻ മേക്കപ്പും, രഞ്ജൻ എബ്രഹാം എഡിറ്റിംഗും ,റഫീഖ് അഹമ്മദ് ഗാനരചനയും ,അജയ് മങ്ങാട് കലാസംവിധാനവും , സമീറാ സനീഷ്     കോസ്റ്റുംസും  നിർവ്വഹിക്കുന്നു. അനിൽ അങ്കമാലിയാണ് പ്രൊഡക്ഷൻ കൺട്രോളർ .

സിഗ്നേച്ചർ സ്റ്റുഡിയോസിന്റെ  ബാനറിൽ പി. പ്രജിത്ത് , അനുബോദ് ബോസ് , ആദർശ് നാരായണൻ എന്നിവർ ഈ സിനിമ നിർമ്മിക്കുന്നു. 

ഇന്ദ്രൻസ് , സുരേഷ് കൃഷ്ണ , ധന്യ അനന്യ , ശിവജി ഗുരുവായൂർ , ബേബി അലിയ ,വിജിലേഷ് , സുബീഷ് , സുധി , ഗോപാലകൃഷ്ണൻ പയ്യന്നൂർ എന്നിവരും താരനിരയിലുണ്ട്. 

എൽ. ജെ. ഫിലിംസ് "  41 " തീയേറ്ററുകളിൽ നവംബർ എട്ടിന് എത്തിക്കും. 

സലിം പി .ചാക്കോ .

No comments:

Powered by Blogger.