മരട് ഫ്ലാറ്റ് കുടിയൊഴിപ്പിക്കൽ പ്രമേയമാക്കി കണ്ണൻ താമരക്കുളത്തിന്റെ " മരട് 357 " . നിർമ്മാണം അബാം മൂവീസ് എബ്രഹാം മാത്യു .


മരട് ഫ്ലാറ്റിൽ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെയും, ഇതിന്റെ പിന്നിലുള്ള ബന്ധപ്പെട്ടവരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പങ്കും മറ്റും  വിശദമാക്കുന്ന പ്രമേയമാണ് " മരട് 357 " ൽ പറയുന്നത് .

കണ്ണൻ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയറാം നായകനായ " പട്ടാഭിരാമന്റെ " വൻ വിജയത്തിന് ശേഷം അബാം മൂവിസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണ് " മരട് 357 " .

ഛായാഗ്രഹണം രവിചന്ദ്രനും, ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, മുരുകൻ കാട്ടാക്കട എന്നിവരും ,സംഗീതം 4 മ്യൂസിക്കും , പശ്ചാത്തല സംഗീതം സാനന്ദ് ജോർജ്ജും ,കലാസംവിധാനം സഹസ് ബാലയും നിർവ്വഹിക്കുന്നു.  ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .

മരട് ഫ്ലാറ്റ് നിർമ്മാണത്തിലെ ചതിയും ,എങ്ങനെ നിർമ്മാണാവകാശം കിട്ടിയതെന്നുമുൾപ്പടെയുള്ള കാര്യങ്ങളും ,ഫ്ലാറ്റ് ഉടമകളുടെ ജീവിതവും എല്ലാം പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തിരക്കഥാകൃത്ത് ദിനേഷ് പള്ളത്ത് പറഞ്ഞു. 


താരനിർണ്ണയം ഉടൻ പൂർത്തിയാകുമെന്ന് സംവിധായകൻ കണ്ണൻ താമരക്കുളവും , നിർമ്മാതാവ് എബ്രഹാം മാത്യുവും  അറിയിച്ചു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.