ഉണ്ണി മുകുന്ദന്റെ " മേപ്പടിയാൻ " പൂജ നവംബർ 30 ന് .

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ രചനയും ,സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് " മേപ്പടിയാൻ " .

ഈ ചിത്രത്തിന്റെ പൂജ നവംബർ 30 ശനിയാഴ്ച രാവിലെ 10.30 ന് ഇടപ്പള്ളി ചേരനല്ലൂർ ക്ഷേത്രത്തിൽ നടക്കും. 

ഉണ്ണി മുകുന്ദന്റെ സിനിമ കരിയറിലെ ഒരു വഴിത്തിരിവാകുന്ന ചിത്രമായിരിക്കുമിത് . ലെന , ശ്രീനിവാസൻ , ഹരീഷ് കണാരൻ , കലാഭവൻ ഷാജോൺ , സൈജു കുറുപ്പ് , കൃഷ്ണപ്രസാദ് , അലൻസിയർ ലേ ലോപ്പസ് , കുണ്ടറ ജോണി  എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 

സംഗീതം രാഹുൽ സുബ്രമണ്യവും , ഛായാഗ്രഹണം നീൽ ഡിചുൻയും , എഡിറ്റിംഗ് സമീർ അഹമ്മദും, കോസ്റ്റും സമീറാ സനീഷും  നിർവ്വഹിക്കുന്നു .സതീഷ് മോഹനനാണ് ചിത്രം നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.