" പൂഴിക്കടകൻ " നവംബർ 29 ന് തീയേറ്ററുകളിലേക്ക്.


ചെമ്പൻ വിനോദ് ജോസിനെ നായകനാക്കി നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന  " പൂഴിക്കടകൻ " നവംബറിൽ 29ന്  റിലിസ് ചെയ്യും. 

ചെറുതോണി സ്വദേശിയായ സാമുവലിന്റെ കഥയാണ് " പൂഴിക്കടകൻ " .സൈനിക ഉദ്യോഗസ്ഥനായ സാമുവൽ അവധിയ്ക്ക് നാട്ടിൽ വരുന്നതോടെ ഗ്രാമം ഉണരും. സാമുവലിന്റെ പ്രിയപ്പെട്ട സുഹൃത്താണ് കോശി .ഒരുപാട് കാലമായി ചെറുതോണിയിൽ മുടങ്ങി കിടന്ന കബഡി ടൂർണമെന്റ് വീണ്ടും ആരംഭിക്കുവാൻ സാമുവൽ മുൻകൈയെടുക്കുന്നു. 

ഇന്ന് സമൂഹത്തെ ഗൗരവമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിലേക്ക് സാമുവലും , സുഹൃത്തുകളും വീഴുന്നു. ആ പ്രശ്നങ്ങളിൽ നിന്നും സാമുവൽ രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളാണ് " പൂഴിക്കടകൻ " പറയുന്നത്. 

ഇവാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാമും , നൗഫലും , കാഷ് മൂവീസുമായി ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. 

ധന്യാ ബാലകൃഷ്ണൻ , വിജയ് ബാബു , അലൻസിയർ ലേ ലോപ്പസ്  , ബാലു വർഗ്ഗീസ് ,സജിത്ത് നമ്പ്യാർ , സുധി കോപ്പ , ബിജു സോപാനം ,കലാഭവൻ ഹനീഫ് , കോട്ടയം പ്രദീപ് , ഗോകുലൻ , അശ്വിൻ , മാല പാർവ്വതി , സെബി ജോർജ്ജ് , ഐശ്വര്യ ഉണ്ണി ,അരിസ്റ്റോ സുരേഷ് ,  സ്നേഹ ഉണ്ണികൃഷ്ണൻ ,ദിനേഷ് പ്രഭാകർ  ,ജയകുമാർ ,ഷൈനി സാറാ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 
ജയസൂര്യ രഘുറാം ഐ. എ. എസ്സായും അഭിനയിക്കുന്നു. 

കഥ ഗിരീഷ് നായർ , ഉണ്ണി മലയിൽ എന്നിവരും , തിരക്കഥ ഷ്യാൽ സതീഷും , ഹരിപ്രസാദ് കോളേരി എന്നിവരും , ഛായാഗ്രഹണം ഷ്യാൽ സതീഷും , എഡിറ്റിംഗ് ഉണ്ണി മലയിലും , കലാസംവിധാനം വേലായുധനും , സംഗീതം ബിജിബാലും , രഞ്ജിത്ത് മേലേപ്പാട്ടും, ഗാനരചന സന്തോഷ് വർമ്മ , റഫീഖ് അഹമ്മദ് , മനു രഞ്ജിത്ത് എന്നിവരും  നിർവ്വഹിക്കുന്നു. ബിനു മുരളിയാണ് പ്രൊഡക്ഷൻ കൺട്രോളർ. 

ദുബായിൽ മാദ്ധ്യമപ്രവർത്തകനായി ജോലി ചെയ്യുന്ന ഗിരീഷ് നായർ നിരവധി പരസ്യചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.