നവംബർ 29 ന് " കമല " തീയേറ്ററുകളിൽ എത്തും.അജു വർഗ്ഗസീനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന " കമല " നവംബർ 29 ന് തീയേറ്ററുകളിൽ എത്തും.

കേരളം തമിഴ്നാട് അതിർത്തിയിൽ നടക്കുന്ന കഥയാണിത്. വണ്ടിയും, വസ്തുവുമൊക്കെ കച്ചവടം നടത്തുന്ന ബ്രോക്കർ സഹിർ തമിഴ്നാട് യാത്രക്കിടയിൽ കമല എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് " കമല " യുടെ പ്രമേയം. 

അനൂപ് മേനോൻ , സുനിൽ സുഗദ , ബിജു സോപാനം , സജിൻ ചെറുകയിൽ ,റൂഹാനി ശർമ്മ , അഞ്ജന , മൊട്ട രാജേന്ദ്രൻ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം ഷെഹനാദ് ജലാലും ,കലാ സംവിധാനം മനു ജഗതും ,ഗാനരചനയും , സംഗീതവും ആനന്ദ് മധുസൂദനനും, ശബ്ദമിശ്രണം ജസ്റ്റിൻ ജോസും നിർവ്വഹിക്കുന്നു. മനോജ് പൂങ്കുന്നം പ്രൊഡക്ഷൻ കൺട്രോളറാണ് .

ഡ്രീംസ് എൻ.  'ബിയോൺഡ്സിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ തന്നെയാണ് " കമല'' നിർമ്മിക്കുന്നത് .രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന പന്ത്രാമത്തെ ചിത്രം കൂടിയാണ് " കമല " .

സലിം പി. ചാക്കോ .

No comments:

Powered by Blogger.