ദൃശ്യ വിസ്മയങ്ങളുമായി " ആകാശഗംഗ 2" .



ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ എത്തിയിരിക്കുന്ന  ഹൊറർ ത്രില്ലർ മൂവി " ആകാശഗംഗ 2" വിനയൻ തിരക്കഥയെഴുതി  സംവിധാനം ചെയ്തിരിക്കുന്നു . 1999-ൽ പുറത്തിറങ്ങിയ ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് " ആകാശഗംഗ 2 " .

ആകാശഗംഗയുടെ കഥ നടന്ന മാണിക്കശ്ശേരി തറവാട്ടിലാണ് ഈ ചിത്രത്തിന്റെയും കഥ നടക്കുന്നത് .ഉണ്ണി നമ്പൂതിരിയുടെ ഭാര്യ ഗംഗ പ്രസവത്തോടെ മരിക്കുന്നു. ഗംഗയുടെ മകൾ ആതിര മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയാണ്.ഗോപീകൃഷ്ണനും , ടൈറ്റസും , ജീത്തുവും ആതിരയുടെ സഹപാഠികളാണ്. ആതിര നിരീശ്വരവാദിയും ,പുരോഗമന ചിന്താഗതിക്കാരിയുമാണ്. ഗോപീകൃഷ്ണനുണ്ടായ അനുഭവം സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോൾ ആതിര അതിനെ എതിർക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .

വിഷ്ണു വിനയൻ ഗോപീകൃഷണനെയും , ശ്രീനാഥ് ഭാസി ടൈറ്റസിനെയും, വിഷ്ണു ഗോവിന്ദ്  ജിത്തുവിനെയും, പുതുമുഖം ആതിര ആതിരയെയും, രമ്യാക്യഷ്ണൻ മേപ്പാടൻ തീരുമേനിയുടെ മകൾ സൗമിനിദേവിയെയും            അവതിരിപ്പിക്കുന്നു. 

സെന്തിൽ കൃഷ്ണ , സലിംകുമാർ , ഹരീഷ് കണാരൻ , ധർമജൻ ബോൾഗാട്ടി , ഹരീഷ് പേരടി , സുനിൽ സുഖദ , ഇടവേള ബാബു  ,  റിയാസ് ,സാജു കൊടിയൻ , നസീർ  സംക്രാന്തി , പ്രവീണ , തെസ്നിഖാൻ ,  വൽസല മോനോൻ , ശരണ്യ , കനകലത  , വീണ നായർ , നിഹാരിക എന്നിവരും  ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

സംഗീതം ബിജി ബാലും ,ബേണി ഇഗ്നേഷ്യസും , പശ്ചത്താല സംഗീതം ബിജിബാലും , ഛായാഗ്രഹണം പ്രകാശ്കുട്ടിയും , എഡിറ്റിംഗ് അഭിലാഷ് വിശ്വനാഥും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .

അഞ്ച് കോടി രൂപ മുതൽ മുടക്കിൽ ആകാശ് ഫിലിംസിന്റെ ബാനറിൽ വിനയൻ തന്നെയാണ്  " ആകാശഗംഗ 2 " നിർമ്മിച്ചിരിക്കുന്നത്.

പുതുമകൾ ഒന്നും ഇല്ലാതെയാണ് " ആകാശഗംഗ 2" പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത് .മൂന്നാം ഭാഗത്തിന് സാഹചര്യം ഒരുക്കിയാണ് സിനിമ അവസാനിക്കുന്നത് . കോമഡി രംഗങ്ങൾ കൂടുതൽ ഉൾകൊള്ളിക്കൻ ശ്രമിച്ചിരിക്കുന്നു. ഹൊറർ രംഗങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല.  


Rating : 3/5 .

സലിം പി. ചാക്കോ . 


spc.

No comments:

Powered by Blogger.