" പുല്ലുകെട്ട് മുത്തമ്മ 2 " ഡിസംബർ 13ന് തീയേറ്ററുകളിൽ എത്തും.


തിയറ്ററുകളിൽ നിറഞ്ഞോടിയ പുല്ലുകെട്ട്മുത്തമ്മ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പുല്ലുകെട്ട് മുത്തമ്മ 2. ശ്രദ്ധേയമായ  ഒരു വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

കഥ തുടങ്ങുന്നത് ഷൈലു എന്ന പെൺകുട്ടിയിലാണ്.പശുവളർത്തൽ വളരെയധികം ഇഷ്ടപ്പെടുന്ന ഷൈലു ചെന്നൈയിലെ ഒരു വെറ്റിനറി കോളേജിൽ പ്രവേശനം നേടുന്നു.
രണ്ട് സഹോദരിമാരാണ് ഷൈലു വിന്.
ദീപാവലി അവധിക്ക് ഷൈലു കോളജിൽ നിന്ന് നാട്ടിലെത്തുന്നു.
സഹോദരിമാരിൽ ഒരാൾ അവളോട് പൊങ്കലിനെക്കുറിച്ച് പറയുന്നു.
നാടൻ പശുക്കളുടെ ഉത്സവമാണ് മാട്ടുപ്പൊങ്കൽനാടൻ പശുക്കളെ ഇപ്പോൾ കാണാനേ ഇല്ല!
പിന്നെ എന്ത് മാട്ടുപ്പൊങ്കൽ?
താനില്ല, തിരിച്ചു പോവുകയാണെന്ന് ഷൈലു പറയുന്നു.
ഇത് നാട്ടിലെ ഒരു ചെറുപ്പക്കാരൻ കേൾക്കാനിടയാവുന്നു.

അവൻ സോഷ്യൽ മീഡിയയിലുണ്ടാക്കുന്ന മുന്നേറ്റത്തിൽ കൂടുതൽ ആളുകൾ പങ്കാളിയാവുന്നു.
നാടൻ പശുക്കളെ വളർത്തുന്നവർക്കായി ഒരു ബൃഹദ് പദ്ധതി തയ്യാറാക്കുന്നു.
സോഷ്യൽ മീഡിയ കൂട്ടായ്മയിലൂടെ അവർ ഒരു വലിയ ഫണ്ട് സ്വരൂപിക്കുന്നു.
നാടൻ പശുക്കളെ വളർത്തുന്നവർക്ക് ഇൻഷുറൻസും, പെൻഷനും വാഗ്ദാനം ചെയ്യുന്നു.
ഇത് വിപ്ലവകരമായ ഒരു മാറ്റത്തിന് തുടക്കം കുറിക്കുന്നു
അതോടെ ഷൈലുവും, ചെറുപ്പക്കാരനും കോർപ്പറേറ്റുകളുടെ കണ്ണിലെ കരടായി മാറുന്നു.
അവരുടെ ഇരയായി മാറുന്ന ഇരുവരും കൊല്ലപ്പെടുന്നു.ഷൈലുവിന്റെ സഹോദരി പക വീട്ടുന്നു.
അവൾ ഒരുക്കിയ കെണിയിൽ ഘാതകരുടെ കുടുംബം തകരുന്നു.

ആക്ഷനും, വയലൻസിനും, ഗ്ലാമറിനും തുല്യ പ്രാധാന്യം നൽകിയ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശിവാനി ഗ്രോവറാണ്.മലയാളി താരം മീനു കുര്യനാണ് മറ്റൊരു പ്രധാന വേഷം.
ഇവരെ കൂടാതെ സൈഷാ സേഗൾ, പായൽ ത്രിവേദി, പ്രഗദേശ്, രവി എന്നിവരാണ് മറ്റു താരങ്ങൾ!
രചനയും സംവിധാനവും ഓംപുരി ജീവരത്നം.ഛായാഗ്രഹണം - ഭുവേര, എഡിറ്റിംഗ് - മണപ്പാരി മ്യൂസിക്ക് - ആദിഷ് ഉത്രേൻ.

മെട്രോ സിനിമാസിന്റെ ബാനറിൽ പോൾ പൊൻമാണി അവതരിപ്പിക്കുന്ന ചിത്രം ഡിസംബർ 13ന് തീയേറ്ററുകളിൽ  എത്തും.

No comments:

Powered by Blogger.