നവംബറിന്റെ നഷ്ടം(നവംബർ 16) : പകരം വയ്ക്കാനില്ലാത്ത ഇതിഹാസ നായകൻ ജയന്റെ ഓർമ്മകൾക്ക് മുന്നിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രണാമം .

മലയാളത്തിന്റെ ആക്ഷൻ ഹീറോ ജയൻ ( കൃഷ്ണൻ നായർ )  1939 ജൂലൈ 25 ന് കൊല്ലം തേവള്ളിയിൽ അദ്ദേഹം ജനിച്ചു.1980 നവംബർ 16ന്  അദ്ദേഹം മരണമടഞ്ഞു. 

മലയാള സിനിമാ അഭിനേതാവും നാവിക ഓഫീസർ, സ്റ്റണ്ട് നടനും, 1970 കളിലെ കേരളത്തിന്റെ  സാംസ്കാരിക അടയാളവും ആയിരുന്നു അദ്ദേഹം . 120-ലധികം മലയാള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. തന്റെ സിനിമാ ജീവിതകാലത്ത് അദ്ദേഹം പ്രധാനമായും ഒരു ആക്ഷൻ താരം ആയിരുന്നു. അദ്ദേഹം തന്റേതായ പൊരുഷഭാവങ്ങൾക്കും അതുല്യമായ അഭിനയ ശൈലിയ്ക്കും പ്രശസ്തനായിരുന്നു.അതിസങ്കീർണ്ണമായ സാഹസിക രംഗങ്ങളിൽ അവയുടെ അപകടസ്വഭാവം ഗൌനിക്കാതെ തന്മയത്വമായ പ്രകടനം കാഴ്ചവയ്ക്കുന്നതിൻ അദ്ദേഹം അത്യധികം ശ്രദ്ധിച്ചിരുന്നു. 

1970 കളുടെ അന്ത്യപാദങ്ങളിൽ മലയാള സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടനായി പ്രശസ്തി നേടിയ അദ്ദേഹത്തെ മലയാള സിനിമയിലെ ആദ്യ ആക്ഷൻ നായകനെന്ന വിശേഷണം തേടിവന്നു. അദ്ദേഹത്തിന്റെ യഥാർഥ പേര് കൃഷ്ണൻ നായർ എന്നായിരുന്നു. കേരളത്തിലെ യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവായിരുന്നു ജയൻ.

1970-കളിൽ നിരവധി ചിത്രങ്ങളിൽ ആക്ഷൻ ഹീറോയായി അഭിനയിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ട് അഭിനേതാവായി ഉയർന്നുവന്ന കാലയളവിനു മുമ്പ് ജയൻ ഇന്ത്യൻ നാവികസേനയിലെ മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ ആയിരുന്നു. 

41 വയസിൽ തന്റെ പ്രശസ്തിയുടെ ഉത്തുംഗത്തിലായിരിക്കെ ചെന്നൈയ്ക്ക്അടുത്തുള്ള          ഷോളാവാരത്ത് വച്ച്  ഹെലിക്കോപ്റ്റർ അപകടത്തിൽ അദ്ദേഹം മരണമടഞ്ഞു. ഒരു ഹെലികോപ്ടർ ഉൾപ്പെടുന്ന രംഗത്തെ അത്യന്തം അപകടം പിടിച്ച ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്താണ് ഇതു സംഭവിച്ചത്. പറന്നു പൊങ്ങിയ ഹെലിക്കോപ്റ്റിൻറെ ലാന്റിംഗ് പാഡിൽ തൂങ്ങി ഫൈറ്റ് സീൻ ചിത്രീകരിക്കുന്ന വേളയിൽ ഹെലിക്കോപ്റ്റർ തകർന്നുവീഴുകയായിരുന്നു.  

കാലത്തിന്റെ തിരശീലയ്ക്കു പിന്നിൽ മറഞ്ഞുവെങ്കിലും പൌരുഷത്തിന്റേയും സാഹസകതയുടേയും പ്രതീകമായി ഇന്നും ജനമനസുകളിൽ സ്ഥാനം ലഭിക്കുന്ന എന്നത് ഇന്ത്യൻ സിനിമയിൽ ജയന് മാത്രമാണ് സാധിച്ചിട്ടുള്ളത്. 

1974-ൽ " ശാപമോക്ഷം " എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമയിൽ അരങ്ങേറ്റം നടത്തിയത്. അവസാന ചിത്രം " കോളിളക്കം " ആയിരുന്നു .കണ്ണപ്പനുണ്ണി ,ഇതാ ഇവിടെ വരെ ,കരിമ്പന ,മീൻ , കരിപൂരണ്ട ജീവിതങ്ങൾ , ചന്ദ്രഹാസം , ലിസ ,പ്രഭു ,ഇത്തിക്കരപ്പക്കി , ചാകര , ശരപഞ്ജരം. ബെൻസ്  വാസു, മൂർഖൻ , മനുഷ്യമൃഗം ,തടവറ ,സഞ്ചാരി ,ഗർജ്ജനം ,അറിയപ്പെടാത്ത രഹസ്യം, നായാട്ട് ,മാമാങ്കം  എന്നീവ ജയന്റെ അഭിനയ ജീവിതത്തിലെ മികച്ച സിനിമയുടെ ഗണങ്ങളിൽ പ്പെടും. 

സലിം പി. ചാക്കോ .


No comments:

Powered by Blogger.