" ഹെലൻ " നാളെ ( നവംബർ 15 വെള്ളി ) മുതൽ തീയേറ്ററുകളിൽ എത്തും.നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന " ഹെലൻ " നടൻ വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്നു. 

കുമ്പളങ്ങി നൈറ്റ്സിലുടെ പ്രശസ്തയായ അന്ന ബെൻ " ഹെലനായി " അഭിനയിക്കന്നു. ലാൽ , നോബിൾ ബാബു തോമസ് , അജു വർഗ്ഗീസ് , റോണി , ശ്രീകാന്ത് മുരളി , ബിനു പപ്പു , രാഘവൻ , ആദിനാട് ശശി , ബോണി , തൃശൂർ എൽസി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .

ജീവന് തുല്യം പരസ്പരം സ്നേഹിക്കുന്ന ഒരച്ചന്റെയും ,മകളുടെയും ജീവിതത്തിലുടെയാണ് "ഹെലൻ " എന്ന സിനിമ കടന്നു പോകുന്നത്. 

തിരക്കഥ, സംഭാഷണം ആൽഫ്രെഡ് കുര്യൻ ജോസഫ് , നോബിൾ ബാബു തോമസ് എന്നിവരും ,ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനും , സംഗീതം ഷാൻ റഹ്മാനും , എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു. 

ഫെന്റാസ്റ്റിക് ഫിലിംസ് " ഹെലൻ '' നാളെ തീയേറ്ററുകളിൽ എത്തും. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.