ഹോളിവുഡ് സ്റ്റെലിൽ ദിലീപ് - അർജുൻ സർജ്ജയുടെ " JACK DANIEL " നവംബറിൽ തീയേറ്ററുകളിലേക്ക്.

ഹോളിവുഡ് സ്റ്റെലിൽ ഒരുക്കുന്ന "  JACK DANIEL " നവംബറിൽ തീയേറ്ററുകളിൽ എത്തും. 

ജാക്ക് , ഡാനിയേൽ എന്നീ രണ്ടു വ്യക്തികളുടെ പോരാട്ടത്തെ ആസ്പദമാക്കി ഒരുക്കുന്ന സസ്പെൻസ് ത്രില്ലർ  എസ്. എൽ. പുരം ജയസൂര്യ സംവിധാനം ചെയ്യുന്നു. 

ഒരു അന്വേഷണ ഉദ്യോഗസ്ഥനായ ഡാനിയേലായി ആർജുൻ സർജ്ജയും  , ജാക്ക് എന്ന എതിരാളിയായി ദിലീപും വേഷമിടുന്നു. അഞ്ജു കുര്യൻ , ആക്ഷൻ സംവിധായകൻ പീറ്റർ ഹെയ്ൻ ,അജു വർഗ്ഗീസ് ,സൈജു കുറുപ്പ് ,ദേവൻ എന്നിവരും ചിത്രത്തിൽ 
അഭിനയിക്കുന്നു. 

തമീൻ ഫിലിംസിന്റെ ബാനറിൽ ഷീബു തമീൻസാണ് ചിത്രം നിർമ്മിക്കുന്നത്. ശിവകുമാർ വിജയൻ ഛായാഗ്രഹണവും ,ഗോപി സുന്ദർ സംഗീതവും  നിർവ്വഹിക്കുന്നു. 

" സ്പീഡ് ട്രാക്കി "ന് ശേഷം ദിലീപും ,ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് " JACK DANIEL " .

SPC .

No comments:

Powered by Blogger.