ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് , പൃഥിരാജ് സുകുമാരൻ , ജിനു വി. എബ്രഹാം ടീമിനൊപ്പം " കടുവ " .

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ,  ജിനു വി.എബ്രഹാമിന്റെ കഥയിൽ പൃഥിരാജ് സുകുമാരനെ നായകനാക്കി പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്. 
" കടുവ " എന്ന ചിത്രം നിർമ്മിക്കുന്നത് പൃഥിരാജ് പ്രൊഡക്ഷൻസും , മാജിക് ഫ്രെയിംസും ചേർന്നാണ്. " ആദം ജോൺ " എന്ന പൃഥിരാജ്  ചിത്രം  സംവിധാനം ചെയ്ത ജിനു വി. എബ്രഹാമാണ് കഥ ഒരുക്കുന്നത്. 

തമിഴ് സിനിമയിലെ പ്രശ്സ്ത സംഗീത സംവിധായകൻ തമൻ ആദ്യമായി സംഗീതം നിർവ്വഹിക്കുന്ന മലയാളം ചിത്രം കൂടിയാണ് " കടുവ " . രവി കെ. ചന്ദ്രനാണ് ഛായാഗ്രഹണം ഒരുക്കുന്നത്. 

പൃഥിരാജിന്റെ പിറന്നാൾ ദിനമായ  ഇന്നാണ്  ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.