ലോകസിനിമയിലെ ആദ്യ ഇതിഹാസ 3D വിസ്മയം " കുരുക്ഷേത്ര " നാളെ ( ഒക്ടോബർ 18) തീയേറ്ററുകളിൽ എത്തും.

ദൂര്യോധനന്റെ വീക്ഷണത്തിൽ മഹാഭാരത്തിന്റെ പുനരാഖ്യാഖ്യാനമാണ് " കുരുക്ഷേത്ര " യുടെ മുഖ്യ പ്രമേയം .
കന്നഡയിൽ നാഗന്ന സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലും, മലയാളത്തിലും ഒക്ടോബർ 18ന്  റിലീസ് ചെയ്യും. 
റാണ എഴുതിയ ഗദായുദ്ധ എന്ന ഇതിഹാസകാവ്യത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിന് ജെ. കെ. ഭാരവി തിരക്കഥയെഴുതുന്നു. 

ദുര്യോധനായി യുവതാരം ദർശനും,  ക്യഷ്ണനായി വി. രവിചന്ദ്രനും ,   അർജുനായി സോനു സൂദും ,കർണ്ണനായി അർജുനും , ഭീഷ്മരായി അംബരീഷും , സ്നേഹ പഞ്ചാലിയായും വേഷമിടുന്നു.  പി. രവിശങ്കർ , മേഘ്‌നരാജ് , ഡാനിഷ് അക്തർ , നിഖിൽ കുമാർ , ഹരിപ്രിയ , ശ്രീനിവാസമൂർത്തി , ശ്രീനാഥ് , ശശികുമാർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

സലിം പി. ചാക്കോ 

No comments:

Powered by Blogger.