വിനയന്റെ " ആകാശഗംഗ 2 " നവംബർ ഒന്നിന് തീയേറ്ററുകളിൽ എത്തും.

" ആകാശഗംഗ 2 " മലയാളം ഹൊറർ ത്രില്ലർ മൂവി തിരക്കഥയെഴുതി വിനയൻ സംവിധാനം ചെയ്യുന്നു. 1999-ൽ പുറത്തിറങ്ങിയ ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് ആകാശഗംഗ 2 .

രമ്യാ കൃഷ്ണൻ , സിദ്ദിഖ് , ശ്രീനാഥ് ഭാസി , വിഷ്ണു വിനയ് , വിഷ്ണു ഗോവിന്ദ് , ശെന്തിൽ കൃഷ്ണ , സലിംകുമാർ , ഹരീഷ് കണാരൻ , ധർമജൻ ബോൾഗാട്ടി , ഹരീഷ് പേരടി , സുനിൽ സുഖദ , ഇടവേള ബാബു  , ജഗദീഷ് , റിയാസ് ,സാജു കൊടിയൻ , നസീർ  സംക്രാന്തി , പ്രവീണ , തെസ്നിഖാൻ ,  വൽസല മോനോൻ , ശരണ്യ , കനകലത  , വീണ നായർ , നിഹാരിക എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് .

സംഗീതം ബിജി ബാലും ,ബേണി ഇഗ്നേഷ്യസും , പശ്ചത്താല സംഗീതം ബിജിബാലും , ഛായാഗ്രഹണം പ്രകാശ്കുട്ടിയും , എഡിറ്റിംഗ് അഭിലാഷ് വിശ്വനാഥും നിർവ്വഹിക്കുന്നു. അഞ്ച് കോടി രൂപ മുതൽ മുടക്കിൽ ആകാശ് ഫിലിംസിന്റെ ബാനറിൽ വിനയൻ തന്നെയാണ്  ആകാശഗംഗ 2 നിർമ്മിച്ചിരിക്കുന്നത്.

spc.

No comments:

Powered by Blogger.