ദിലീപിന്റെ പുതിയ ചിത്രം " My സാന്റാ " ടൈറ്റിൽ ലോഞ്ച് നടന്നു. സുഗീത് - നിഷാദ് കോയ നിർമ്മാതാക്കൾ .

ദിലീപിന്റെ പുതിയ ചിത്രമായ "My  സാന്റാ  " യുടെ ടൈറ്റിൽ ലോഞ്ച് നടന്നു. സംവിധായകൻ ജോഷി, നടൻ ദിലീപ് , സംവിധായകൻ സുഗീത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

Watch the full video of My Santa - Title Launch Event 

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയായ സുഗീത് - നിഷാദ് കോയ ടീം നിർമ്മാണരംഗത്തേക്ക് എത്തുന്നു. ആദ്യ ചിത്രത്തിൽ ജനപ്രിയ നായകനായ ദിലീപ് നായകനാകുന്നു. " My സാന്റാ  " എന്നാണ് സിനിമയുടെ പേര്. സുഗീത് സംവിധാനം നിർവ്വഹിക്കുന്നു. 

സുഗീത് സംവിധായകനായും, നിഷാദ് കോയ തിരക്കഥാകൃത്തായും ഒന്നിച്ച ഓർഡിനറി , മധുര നാരങ്ങ , ശിക്കാരി ശംഭു എന്നി ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. 

ദിലീപിനൊപ്പം സിദ്ദിഖ് , സായികുമാർ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിൽ രണ്ട് നായികമാർ ഉണ്ട്. നാല് ഗാനങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സംഗീത സംവിധായകൻ വിദ്യാസാഗർ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. ക്രിസ്തുമസിന് " My സാന്റാ  " തീയേറ്ററുകളിൽ എത്തും. 


സലിം പി. ചാക്കോ . 

No comments:

Powered by Blogger.