മലയാളി സിനിമ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച " Mr. പവനായി " സെപ്റ്റംബർ 27 ന് തീയേറ്ററുകളിൽ എത്തും. സംവിധാനം Late ക്യാപ്റ്റൻ രാജു.

ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത " Mr .പവനായി " സെപ്റ്റംബർ 27 ന് തിയേറ്ററുകളിൽ  എത്തും.

ക്യാപ്റ്റൻ രാജൂ ,ദേവദേവൻ , ഗിന്നസ് പക്രു ,  വിജയരാഘവൻ , ജോണി , പിങ്കി , ലീയോണ ,കെ. ബി. ഗണേഷ്കുമാർ ,ഭീമൻ രഘു, കവിയൂർ പൊന്നമ്മ, പൊന്നമ്മബാബു , പ്രേംകുമാർ , കുണ്ടറ ജോണി ,  കൊല്ലം അജിത്ത്, കുഞ്ചൻ , മാള അരവിന്ദൻ  തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. പുല്ലംപള്ളി ഫിലിംസ് ഇൻറർനാഷണലിന്റെ ബാനറിൽ പി .വി എബ്രഹാമാണ് ഈ സിനിമ നിർമ്മിക്കുന്നത് .

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നടോടിക്കാറ്റിലെ പ്രശ്സ്ത കഥാപാത്രമാണ് പവനായി. മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ കഥാപാത്രമാണ് പവനായി. 

കഥ ക്യാപ്റ്റൻ രാജുവും ,തിരക്കഥ, സംഭാഷണം രൂപക്ക് , നിശാഖ് എന്നിവരും , ഛായാഗ്രഹണം ദിലീപ് രാമനും , എഡിറ്റിംഗ് വി.റ്റി. ശ്രീജിത്തും ,സംഗീതം പ്രദീപ് പള്ളുരുത്തി, സോമശേഖരൻ നായർ എന്നിവരും ,ഗാനരചന വയലാർ ശരത്ത് ചന്ദ്രവർമ്മയും ,കലാസംവിധാനം നാഥൻ മണ്ണൂരും , ആക്ഷൻ സംവിധാനം മാഫിയ ശശിയും നിർവ്വഹിക്കുന്നു. 

പരസ്പരം പ്രണയിക്കുന്ന യുവാവിനെയും , യുവതിയെയും കൊല്ലുന്നതിനു വേണ്ടിയാണ് " Mr .പവനായി ''  വിണ്ടും എത്തുന്നത്.
ശോഭൻ പുതുപ്പള്ളിയുടെ ഉടസ്ഥതയിലുള്ള അപ്ക്സ് നയൻസ് ഫിലിംസാണ് " Mr. പവനായി " തീയേറ്ററുകളിൽ എത്തിക്കുന്നത്. 


സലിം പി. ചാക്കോ . 

No comments:

Powered by Blogger.