ഷീല, കവിയൂർ പൊന്നമ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയ " അമ്മച്ചികൂട്ടിലെ പ്രണയകാലം " . സംവിധാനം : റഷീദ് പള്ളുരുത്തി .

മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരായ ഷീല, കവിയൂർ പൊന്നമ്മ എന്നിവരെ കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പള്ളുരുത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " അമ്മച്ചികൂട്ടിലെ പ്രണയകാലം " .

സത്താർ, സമീന , ബൈജു എഴുപുന്ന , എലിയാസ് ബാവ , സഹിൽ , വിജു കൊടുങ്ങല്ലൂർ , സജി നെപ്പോളിയൻ , രതീഷ് ഷാരൂൺ , ഗോപാൽജീ , പ്രീജ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ധ്യാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിവകുമാർ , കൊച്ചി മെഹൻദി ഫിലിം കമ്പനിയുടെ റഷീദ് പള്ളുരുത്തി എന്നിവർ ചേർന്നാണ്  ഈ സിനിമ നിർമ്മിക്കുന്നത്. 

ഛായാഗ്രഹണം ശശി രാമകൃഷ്ണയും, ഗാനരചന റഷീദ് പള്ളുരുത്തി, കെ. അക്ഷയകുമാർ  എന്നിവരും , സംഗീതം വിഷ്ണു മോഹൻ സിത്താരയും, കലാ സംവിധാനം ശ്രീകുമാർ പൂച്ചാക്കലും , മേക്കപ്പ് സുധാരകൻ പെരുമ്പാവുരും , വസ്ത്രാലങ്കാരം സുകേഷ് താനൂരും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ഷൈജു ജോസഫാണ്. 


സലിം പി .ചാക്കോ .

No comments:

Powered by Blogger.