പ്രണയത്തിന്റെയും നന്മയുടെയും വിശുദ്ധിയുടെയും പ്രതീകമാണ് ഷാജി എൻ. കരുണിന്റെ " ഓള് " .

സാമൂഹ്യ വിരുദ്ധർ ക്രൂരമായി ബലാൽസംഗം ചെയ്ത് കായലിൽ എറിഞ്ഞ മായ എന്ന പെൺകുട്ടി കായലിന് അടിയിൽ നിന്ന്  നടത്തുന്ന അതീജിവനമാണ് " ഓള് " എന്ന സിനിമയിലൂടെ ഷാജി എൻ. കരുൺ പ്രേക്ഷകരോട് പറയുന്നത്.

മായയുടെ ജീവിതത്തിലേക്ക് വാസു എന്ന ചിത്രക്കാരൻ കടന്നു വരുന്നു. ഇതേ തുടർന്ന് വാസുവിന്റെ ജീവിതം മാറി മറയുന്ന കാഴ്ചയാണ് കാണുന്നത് .അവളിൽ നിന്ന്  നന്മയും , പ്രണയവും വാസു അനുഭവിക്കുന്നു. 

പ്രേക്ഷകർ ഇന്നേവരെ കണ്ടിട്ടില്ലാത്ത പല ആൾരൂപങ്ങളും ഉള്ള മികച്ച ചലച്ചിത്രകാവ്യമാണ്  " ഓള് " . 
എം.ജെ രാധാകൃഷണന് ദേശീയ അവാർഡ് കിട്ടിയത് ഈ ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ്. ക്യാമറ കണ്ണുകളിലൂടെ പ്രേക്ഷകരുടെ  കാഴ്ചകൾക്ക് അപ്പുറമുള്ള ലോകത്താണ്  അദ്ദേഹം എത്തിച്ചിരിക്കുന്നത് .

എസ്തേർ  അനിലിന്റെ മായയും ,ഷെയ്ൻ നിഗത്തിന്റെ വാസുവും മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത് . പി. ശ്രീകുമാർ ,ഇന്ദ്രൻസ്  , കാനി കുസൃതി , രാധിക , പുന്നശ്ശേരി കഞ്ചാന എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ആഗോളസാമിപ്യം നല്ലതുപോലെ സംവിധായകൻ സിനിമയിൽ അവതിരിപ്പിച്ചിരിക്കുന്നു.

റ്റി.ഡി. രാമകൃഷ്ണൻ സംഭാഷണവും, സംഗീതം ഐസക് തോമസ് കൊട്ടുപള്ളിയും നിർവ്വഹിക്കുന്നു. പിറവി വിഷന്റെ ബാനറിൽ എ.വി. അനുപാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


" ഓള് " പ്രേക്ഷകർക്കായി അഴകിന്റെയും, അതിജീവനത്തിന്റെയും കഥയാണ് ഒരുക്കി വച്ചിരിക്കുന്നത്. 

Rating : 3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.