ആരും ചതിയിൽപ്പെടരുത്: കണ്ണൻ താമരക്കുളം .


പ്രിയ സുഹൃത്തുക്കളെ, 

എന്റെ പേര് പറഞ്ഞ്  00971568300354 എന്ന  ദുബായ്‌ നമ്പരിൽ നിന്നും നിന്നും  പലർക്കും മെസ്സേജുകൾ അയയ്ക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ജയിംസ് എന്നാണ് ട്രൂകോളറിൽ കാണിക്കുന്നത്. 

എനിക്ക് നേരിട്ട് അറിയാവുന്ന പലർക്കും ചാണക്യ തന്ത്രം 2 എടുക്കുന്നതിന്റെ ഭാഗമായി ഞാൻ ദുബായിൽ ഉണ്ട് എന്ന് പറഞ്ഞു മെസേജുകൾ അയയ്ക്കുന്നത്. അതിന്റെ കാസ്റ്റിംഗ് നടക്കുകയാണ് എന്നും അവസരം തരാം ,നേരിട്ട് കാണാം, ഫോട്ടോ അയച്ച് തരു, ഫ്ലാറ്റിൽ വന്നാൽ കാണാം എന്നൊക്കെ പറഞ്ഞാണ് മെസേജുകൾ അയയ്ക്കുന്നത്.  എൻ്റെയൊപ്പം ഉണ്ണി മുകുന്ദൻ ഉണ്ടെന്നും എബ്രഹാം മാത്യു സാർ ആണ് പ്രൊഡ്യൂസർ എന്നുമൊക്കെയാണ് ഇയാൾ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വർഷം ചാണക്യതന്ത്രം റിലീസായ സമയത്തും  ഇതുപോലെ ഒരു സംഭവം ശ്രദ്ധയിൽ പെടുകയും സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്തിരുന്നു . ഞാൻ ഇതുവരെയും ചാണക്യതന്ത്രം 2വിനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. തുടർച്ചയായി എൻ്റെ സിനിമകൾ റിലീസാകുന്ന സമയത്താണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ്.

ഒന്നുകിൽ ഗൾഫിൽ നിന്നും ആരോ അല്ലെങ്കിൽ നാട്ടിലുള്ള ആരോ ഗൾഫ് നമ്പർ എടുത്ത് ഇങ്ങനെ ചെയ്യുന്നതാവാനാണ് സാധ്യത.  എനിക്ക് ഒരു നമ്പറെ ഉള്ളു. മറ്റൊരു നമ്പരിൽ നിന്നും ഞാനാരേയും വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യാറില്ല .  മാത്രമല്ല ഞാനിപ്പോൾ ദുബായിലാണ് എന്നാണ് പറയുന്നത്. ഞാൻ ദുബായിലല്ല , കേരളത്തിൽ എറണാകുളത്താണുള്ളത്. എൻ്റെ ഒഫിഷ്യൽ പേജിലൂടെയും അക്കൌണ്ടിലൂടെയും മാത്രമേ ഞാൻ കസ്റ്റിംഗ് ഡീറ്റെയിൽസ് ഇടാറുള്ളു. 

എൻ്റെ എല്ലാ കാര്യങ്ങളും ഫെയ്സ്ബുക്കിൽ പങ്കുവെയ്ക്കുന്ന ആളാണ്. ഇതിനെതിരെ നിയമ പരമായി തന്നെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം മെസേജുകളോ കോളോ വന്നാൽ ദയവായി എൻ്റെ സുഹ്യത്തുക്കളായ ശിവ പ്രസാദ് , സുനിത എന്നിവരെ വിളിച്ച് അറിയിക്കുക... 
ശിവ പ്രസാദ് ; +918921461449, സുനിത ; 9562560242.

ആരും ചതിയിൽപെടരുത് . 

സ്നേഹത്തോടെ ,
കണ്ണൻ താമരക്കുളം.

No comments:

Powered by Blogger.