" പട്ടാഭിരാമൻ " ടീമിന്റെ ഓണാശംസകൾ .

ജയറാം, മിയ ജോർജ്, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് " പട്ടാഭിരാമൻ " .പ്രേക്ഷകർ  ഏറ്റുവാങ്ങിയ ഈ ചിത്രം 25-ാം ദിവസം പിന്നിടുകയാണ്. 

നമുക്കു ചുറ്റും നടക്കുന്ന എന്നാൽ നമ്മൾ അറിയാതെ പോകുന്ന ഒരു പാട് വലിയ സത്യങ്ങൾ തുറന്ന് കാണിക്കാൻ ശ്രമിക്കുകയാണ് " പട്ടാഭിരാമൻ " . ടൈറ്റിൽ കഥാപാത്രത്തെ ജയറാം അവതരിപ്പിക്കുന്നു. മനുഷ്യൻ വെറും കച്ചവട വസ്തുവായി മാറിയ കാലം. നമ്മളറിയാതെ നമ്മളെ തന്നെ വിറ്റുകൊണ്ടിരിക്കുന്ന രാഷ്ടീയം .വർണ്ണങ്ങളിൽ ചാലിച്ച ചതി കുഴികൾ. ഇവയെല്ലാം സാധാരണക്കാരനെ ഇന്നത്തെ സാഹചര്യങ്ങൾ പട്ടാഭിരാമനിലൂടെ പറയുന്നു. 

പട്ടാഭിരാമൻ ഒരു ഫുഡ് ഇൻസ്പെക്ടറാണ്. അദ്ദേഹത്തിന് തിരുവനന്തപുരത്ത് ട്രാൻസറായി. അഴിമതിക്ക് കൂട്ടു നിൽക്കാത്ത വിട്ടു വിഴ്ചയില്ലാത്ത നിലപാടുകളാണ് പട്ടാഭിരാമനെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. ഒരു ഔദ്യോഗിക യാത്രയിൽ ചിലർ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. 

പട്ടാഭിരാമനായി ജയറാമും,  വിനീതയായി  ഷീലു ഏബ്രഹാമും, തനൂജ വർമ്മയായി മിയ ജോർജ്ജും, മായയായി മാധുരിയും ,വൽസനായി ബൈജു സന്തോഷും അഭിനയിക്കുന്നു. 

അബാം മൂവിസിന്റ ബാനറിൽ ഏബ്രഹാം മാത്യുവാണ് " പട്ടാഭിരാമൻ "                  നിർമ്മിച്ചിരിക്കുന്നത്. തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തും, ഛായാഗ്രഹണം രവിചന്ദ്രനും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ . 




No comments:

Powered by Blogger.